തരിശ്ഭൂമി കൃഷി ധനസഹായത്തിന് അപേക്ഷിക്കാം

സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ സുഭിക്ഷ കേരളം പദ്ധതി പ്രകാരം തരിശുഭൂമികളില്‍ ഭക്ഷ്യവിളകള്‍ കൃഷി ചെയ്ത കര്‍ഷകര്‍ക്കുളള ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കാന്‍ ബാക്കിയുള്ളവര്‍ ഒരാഴ്ചക്കകം അതാത് കൃഷിഭവനുകളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന് കല്‍പറ്റ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. പദ്ധതി പ്രകാരം തരിശ് കൃഷിഭൂമി പാട്ടത്തിനെടുത്തോ സ്വന്തമായോ കൃഷി യോഗ്യമാക്കി നെല്ല്,പച്ചക്കറി തുടങ്ങിയ ഭക്ഷ്യവിളകള്‍ കൃഷി ചെയ്തവര്‍ക്ക് ഹെക്ടറൊന്നിന് 40000 രൂപയും , വാഴകൃഷിക്ക് 35000 രൂപയും മരച്ചീനി, ചേന, കാച്ചില്‍, ചേമ്പ്, മറ്റ് കിഴങ്ങു വര്‍ഗ്ഗങ്ങള്‍, പയറ്, മുത്താറി, തിന തുടങ്ങിയ കൃഷി ചെയ്യുന്നതിന് 30000 രൂപയും സഹായധനം ലഭിക്കും. കല്‍പറ്റ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ് പരിധിയിലെ തരിശുഭൂമികൃഷി ചെയ്യുന്നതിന് തയ്യാറുള്ള കര്‍ഷകരും കര്‍ഷക ഗ്രൂപ്പുകളും ഡിസംബര്‍ 30 നകം അതാതു കൃഷിഭവനുകളില്‍ അപേക്ഷ നല്‍കണം. ഓണ്‍ലൈനായും മറ്റും അപേക്ഷിച്ച കര്‍ഷകര്‍ കൃഷി ചെയ്തതിന്റെ ഫോട്ടോകളും വൌച്ചറുകളും ബാങ്ക് അക്കൌണ്ട് രേഖകളും നിര്‍ദ്ദിഷ്ട അപേക്ഷകളും ഉടമസ്ഥത തെളിയിക്കുന്ന രേഖകളും സമയപരിധിക്കുള്ളില്‍ സമര്‍പ്പിക്കണമെന്നും അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

റൂസ കോളേജ് പ്രവേശനത്തിന് അപേക്ഷിക്കാം

മാനന്തവാടി ഗവ കോളജ് ക്യാമ്പസിൽ പ്രവർത്തനം ആരംഭിക്കുന്ന ഗവ മോഡൽ ഡിഗ്രി കോളേജിലെ എഫ്. വൈ.യു.ജി.പി പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. ബി.എ മലയാളം, ബി.എ ഇംഗ്ലീഷ് ഭാഷ സാഹിത്യം, ബി.എസ്.സി ജിയോ ഇൻഫർമാറ്റിക്‌സ് ആൻഡ് റിമോട്ട്

അധ്യാപക നിയമനം

മേപ്പാടി ഗവ പോളിടെക്‌നിക് കോളേജില്‍ ഫിസിക്‌സ്, ഇംഗ്ലീഷ്, ഫോര്‍മാന്‍ മെക്കാനിക്കല്‍, ട്രേഡ് ടെക്‌നീഷന്‍ കാര്‍പെന്ററി തസ്തികയിലേക്ക് അധ്യാപക നിയമനം നടത്തുന്നു. അധ്യാപക തസ്തികയിക്ക് ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും ഫോര്‍മാന്‍

ക്വട്ടേഷന്‍ ക്ഷണിച്ചു.

തദ്ദേശസ്വയംഭരണ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ ഒന്നാംഘട്ട പരിശോധനക്ക് സുല്‍ത്താന്‍ ബത്തേരി അമ്മായിപ്പാലം റൂറല്‍ അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ മാര്‍ക്കറ്റിങ് സൊസൈറ്റി കോമ്പൗണ്ടിലെ ഇ.വി.എം ഗോഡൗണിലേക്ക് ആവശ്യമായ പന്തല്‍ (തോരപന്തല്‍), ജനറേറ്റര്‍, മേശ, കസേര,

മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണത്തിൽ വൻ വർധന

2021 ഫെബ്രുവരിയിൽ മാനന്തവാടി ഗവ. ജില്ലാ ആശുപത്രി മെഡിക്കൽ കോളജ് ആശുപത്രിയാക്കി ഉയർത്തിയശേഷം ചികിത്സക്കെത്തുന്ന രോഗികളുടെ എണ്ണത്തിൽ വൻ വർധന. 2020 ൽ ജില്ലാ ആശുപത്രി ആയിരുന്നപ്പോൾ 2,70,416 പേർ ഒപിയിലും ഐപിയിലുമായി ചികിത്സയ്ക്ക്

സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വ്വകലാശാലക്ക് കീഴില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ പ്രവര്‍ത്തിക്കുന്ന എം.എസ്.ഡബ്ല്യൂ സെന്ററില്‍ സീറ്റൊഴിവ്. ഓപ്പണ്‍ വിഭാഗത്തില്‍ – ഒന്ന്, ഇ.ഡബ്ല്യു.എസ്- ഒന്ന്, ഇ.ടി.ബി -ഒന്ന്, എസ്.സി -2 വിഭാഗത്തിലാണ് സീറ്റൊഴിവ്. അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്ക് ജൂലൈ

ജില്ലാതല ശില്പശാല സംഘടിപ്പിച്ചു.

ആരോഗ്യ വകുപ്പ് ആരോഗ്യകേരളത്തിന്റെയും ജില്ലാ ഗൈനക്കോളജിസ്റ്റ് സംഘടനയുടെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലാതല ശില്‍പശാല സംഘടിപ്പിച്ചു. പ്രസവത്തെ തുടര്‍ന്നുണ്ടാകുന്ന അമ്മയുടെയും കുഞ്ഞിന്റെയും മരണം തടയുക ലക്ഷ്യമിട്ടാണ് ജില്ലാതല ശില്‍പശാല സംഘടിപ്പിച്ചത്. മാനന്തവാടി മെഡിക്കല്‍ കോളേജ് സ്‌കില്‍ ലാബില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.