കല്‍പ്പറ്റ: മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രതിനിധി സമ്മേളനം ഫെബ്രുവരി 18ന് വ്യാഴാഴ്ച്ച വൈകിട്ട് 3 മണിക്ക് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടത്താന്‍ ലീഗ് ഹൗസില്‍ വെച്ച് ചേര്‍ന്ന ജില്ലാ മണ്ഡലം ഭാരവാഹികളുടെ യോഗത്തില്‍ തീരുമാനിച്ചു. സമ്മേളനം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. ഭാരവാഹികളായ നജീബ് കാന്തപുരം, എം.എ സമദ്, പി.ഇസ്മയില്‍, മുജീബ് കാടേരി, വി.വി മുഹമ്മദലി, ലീഗ് ജില്ലാ പ്രസിഡന്‍റ് പിപിഎ കരീം, ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ്ഹാജി, റാഷിദ് ഗസ്സാലി തുടങ്ങിയവര്‍ സംബന്ധിക്കും. സമ്മേളന പ്രതിനിധികളായി യൂത്ത് ലീഗ് യൂണിറ്റ് പ്രസിഡന്‍റ്, സെക്രട്ടറി, ട്രഷറര്‍, നിയോജകമണ്ഡലം പഞ്ചായത്ത് ഭാരവാഹികള്‍, ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങള്‍, നിലവിലെ ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗം സംസ്ഥാന സെക്രട്ടറി പി ജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് കെ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ അഡ്വ എ പി മുസ്തഫ, ഷമീം പാറക്കണ്ടി, ജാസര്‍ പാലക്കല്‍, പി കെ സലാം, നിയോജകമണ്ഡലം ഭാരവാഹികളായ സി ടി ഹുനൈസ്, ഉവൈസ് എടവെട്ടന്‍, സമദ് കണ്ണിയന്‍, സി കെ മുസ്തഫ, ഹാരിസ് കാട്ടിക്കുളം, സി കെ അബ്ദുള്‍ ഗഫൂര്‍, ഹാരിസ് ബനാന, പി പി ഷൈജല്‍, റമീസ് പനമരം തുടങ്ങിയവര്‍ സംസാരിച്ചു.

കത്തിക്കയറി വെളിച്ചെണ്ണ വില; ഡിസ്കൗണ്ട് തട്ടിപ്പുകളിൽ വീണു പോകല്ലേ! വ്യാജനെ ഒഴിവാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കര്‍ശന പരിശോധന
തിരുവനന്തപുരം: വിപണിയിലെ വെളിച്ചെണ്ണയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റുകളിലും മൊത്ത, ചില്ലറ വ്യാപാര കേന്ദ്രങ്ങളിലുമാണ് ഓപ്പറേഷന്‍