കോഴിക്കോട്: ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളുടെ പേരില്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്നതായി പോലീസ്. ഇത്തരം സംഭവങ്ങള്‍ ഏറിവരുന്നതായും ജാഗ്രത പാലിക്കണമെന്നും പോലീസ് ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ മുന്നറിയിപ്പ് നല്കുന്നു.
പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ നിന്നാണെന്ന വ്യാജേന കത്തുകള്‍ വഴിയോ ഫോണ്‍കാളുകള്‍ വഴിയോ വന്‍തുകയോ മറ്റു സമ്മാനങ്ങളോ ലഭിച്ചുവെന്ന് അറിയിക്കുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്. സമ്മാനം കൈപ്പറ്റുന്നതിന് സര്‍വീസ് ചാര്‍ജായോ ടാക്സായോ തുക നല്കാന് ആവശ്യപെടുകയും ചെയ്യുന്ന രീതിയിലാണ് ഇത്തരം തട്ടിപ്പുകള്‍ അരങ്ങേറുന്നത്. ഇത്തരത്തില്‍ തുക നല്കുന്ന പക്ഷം പണം നഷ്ടപ്പെടും.ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ് നമ്പറുകള്‍ ഒരിക്കലും ഇത്തരക്കാര്‍ക്ക് നല്‍കരുത്.
ഇത്തരത്തില്‍ തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയുംവേഗം സൈബര്‍ പോലീസിനെ വിവരം അറിയിക്കണമെന്നും പോലീസ് നിര്‍ദേശിക്കുന്നു.

മാര്‍ക്കറ്റിങ് വര്‍ക്ക്ഷോപ്പ്
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്മെന്റ് സംരംഭകര്‍ക്കായി മാര്‍ക്കറ്റിങ്വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ത്രിദ്വിന വര്‍ക്ക്ഷോപ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജൂലൈ 23 നകംwww.kied.info ല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍- 0484 2532890, 0484 2550322, 9188922785