പൊളിച്ചടുക്കൽ നയം: കേരളത്തിൽ മാത്രം 35 ലക്ഷം വാഹനങ്ങൾ നിരത്തൊഴിയും.

20 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ നിരത്തിലിറക്കുന്നതിന് തടയുന്ന പൊളിച്ചടുക്കൽ നയം നടപ്പായാൽകേരളത്തിലെ 35 ലക്ഷം വാഹനങ്ങളെ ബാധിക്കും. 20 വർഷത്തിലേറെ പഴക്കമുള്ള 35 ലക്ഷം വാഹനങ്ങൾ കേരളത്തിലുണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണക്ക്. ഇതിൽ 70 ശതമാനവും ഇരുചക്ര വാഹനങ്ങളാണ്. രണ്ടാം സ്ഥാനത്ത് കാറുകളും.

നിയമം നടപ്പിലായാൽ ഏറ്റവും വലിയ വാഹന വിപണി കേരളമായിരിക്കും. ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം വാഹനവിപണിയിൽ വലിയ പ്രതീക്ഷയുണർത്തിയിട്ടുണ്ട്. നിലവിൽ കേരളത്തിൽ 1,41,84,184 വാഹനങ്ങളുണ്ട്. 1,000 ആളുകൾക്ക് 425 വാഹനങ്ങൾ എന്ന നിലയിലാണ് കേരളത്തിലെ വാഹനപ്പെരുപ്പം. രാജ്യത്ത് ഏറ്റവും വാഹനസാന്ദ്രതയുള്ള സംസ്ഥാനവും കേരളമാണ്. പ്രതിവർഷം 10.7 ശതമാനം എന്ന നിലയിൽ വാഹന വളർച്ച നേടുന്ന സംസ്ഥാനത്ത് മൊത്തം വാഹനങ്ങളുടെ 65 ശതമാനവും ഇരുചക്രവാഹനങ്ങളാണ്. അതിനാൽ പൊളിച്ചടുക്കൽ നയം ഏറ്റവും ബാധിക്കുക ഇരുചക്രവാഹനങ്ങളെയാണ്. രണ്ടാം സ്ഥാനത്ത് കാറുൾെപ്പടെ നാല് ചക്രവാഹനങ്ങളാണ്,22 ശതമാനം. ഒാട്ടോറിക്ഷയും ചരക്ക് വാഹനങ്ങളും അഞ്ച് ശതമാനം വീതവും. ഒരു ശതമാനം മാത്രമാണ് ബസ്.

റോഡപകടങ്ങളിലും അപകടമരണത്തിലും പ്രതീക്ഷിച്ച കുറവുണ്ടാകാത്ത കേരളത്തിൽ സ്ക്രാപ്പ് പോളിസി കാര്യമായ മാറ്റത്തിന് വഴിതെളിക്കും. പഴയ വാഹനങ്ങൾ നിരത്തിൽനിന്ന് ഒഴിയുന്നതോടെ വാഹനത്തകരാർ കാരണമുള്ള അപകടങ്ങളും കുറയും. പുതിയ വാഹനങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ കൂടുതലാണെന്നതിനാൽ അപകട മരണനിരക്ക് കാര്യമായി കുറയും.

എന്നാൽ സ്ക്രാപ്പ് പോളിസിയിൽ വിന്റേജ് വാഹന പ്രേമികൾ ആശങ്കയിലാണ്. കേരളത്തിൽ രണ്ടേകാൽ ലക്ഷം വിന്റേജ് വാഹനങ്ങളുണ്ടെന്നാണ് കണക്ക്. 20 വർഷത്തിന് ശേഷവും എല്ലാ പരിശോധനകളും നടത്തി കൃത്യമായി പരിപാലിച്ച് പുതിയ വാഹനങ്ങൾ പോെല കൊണ്ടുനടക്കുന്നവയെയാണ് വിന്റേജ് വാഹനങ്ങൾ. വിദേശ രാജ്യങ്ങളിലേതുപോലെ ഇന്ത്യയിലും സ്ക്രാപ്പ് പോളിസി ശക്തമായി നടപ്പാക്കിയാൽ വിന്റേജ് വാഹനങ്ങൾ കാഴ്ചവസ്തുവായി മാത്രമേ സൂക്ഷിക്കാനാകൂ. പ്രത്യേക ലൈസൻസും വേണം.

ഇൗ ഏപ്രിലിൽ രാജ്യത്ത് അവതരിപ്പിക്കുന്ന സ്ക്രാപ്പ് പോളിസി 2022 ഏപ്രിലിലാണ് നിലവിൽ വരിക എന്നാണ് സൂചന.

മാര്‍ക്കറ്റിങ് വര്‍ക്ക്ഷോപ്പ്

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് സംരംഭകര്‍ക്കായി മാര്‍ക്കറ്റിങ്വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ത്രിദ്വിന വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജൂലൈ 23 നകംwww.kied.info ല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍- 0484 2532890, 0484 2550322, 9188922785

അധ്യാപക നിയമനം

ദ്വാരക ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ ഇംഗ്ലീഷ് (ജൂനിയര്‍)/ തത്തുല്യമാണ് യോഗ്യത. താത്പര്യമുള്ളവര്‍ പ്രവര്‍ത്തിപരിചയം, യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഗവ പോളിടെക്‌നിക് കോളജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്‌സ്) കോഴ്‌സുകളിലേക്കാണ് അവസരം. പത്താംക്ലാസാണ്

മെഡിക്കല്‍ ഓഫീസര്‍നിയമനം

ആരോഗ്യ വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ ഓഫീസര്‍ ഒഴിവിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എം.ബി.ബി. എസ്, ടി.സി.എം.സി രജിസ്‌ട്രേഷനുള്ള ഉദ്യോഗാര്‍ഥികള്‍ ജൂലൈ 22 ന് രാവിലെ 10 ന് മാനന്തവാടി ജില്ലാ മെഡിക്കല്‍

ടെന്‍ഡര്‍ ക്ഷണിച്ചു.

മാനന്തവാടി ജില്ലാ ആശുപത്രിയില്‍ അടിയന്തര സാഹചര്യങ്ങളില്‍ ആംബുലന്‍സ് സര്‍വീസ് നടത്താന്‍ താത്പര്യമുള്ള (എ.എല്‍.എസ് ആന്‍ഡ് ബി.എല്‍. എസ്)അംഗീകൃത ഏജന്‍സികള്‍, വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജില്ലാ ആശുപത്രിയില്‍ സൂപ്രണ്ടിന്റെ ഓഫീസില്‍ ഓഗസ്റ്റ് ഏഴ്

റൂസ കോളേജ് പ്രവേശനത്തിന് അപേക്ഷിക്കാം

മാനന്തവാടി ഗവ കോളജ് ക്യാമ്പസിൽ പ്രവർത്തനം ആരംഭിക്കുന്ന ഗവ മോഡൽ ഡിഗ്രി കോളേജിലെ എഫ്. വൈ.യു.ജി.പി പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. ബി.എ മലയാളം, ബി.എ ഇംഗ്ലീഷ് ഭാഷ സാഹിത്യം, ബി.എസ്.സി ജിയോ ഇൻഫർമാറ്റിക്‌സ് ആൻഡ് റിമോട്ട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.