ജേര്‍ണലിസം ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.

ന്യൂമീഡിയ ആന്റ് ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമ കോഴ്സിന്റെ ഈവനിംഗ് ബാച്ചിലേക്ക് കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ അപേക്ഷ ക്ഷണിച്ചു. ആറു മാസമാണ് കോഴ്സിന്റെ കാലാവധി. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി പാസായവര്‍ക്ക് അക്കാദമിയുടെ തിരുവനന്തപുരം, കൊച്ചി പരിശീലന കേന്ദ്രങ്ങളില്‍ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നേടാം. ഓരോ കേന്ദ്രങ്ങളിലും പരമാവധി 25 പേര്‍ക്കാണ് പ്രവേശനം. പ്രായപരിധി ഇല്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പ്രൊഫഷണലുകള്‍ക്കും പ്രയോജനപ്രദമാക്കും വിധം വൈകിട്ട് ആറുമുതല്‍ എട്ടുവരെയാണ് ക്ലാസ് സമയം ക്രമീകരിച്ചിരിക്കുന്നത്. 35,000 രൂപയാണ് ഫീസ്. മോജോ, വെബ് ജേര്‍ണലിസം, ഓണ്‍ലൈന്‍ റൈറ്റിംഗ് ടെക്നിക്ക്സ്, ഫോട്ടോ ജേര്‍ണലിസം,വീഡിയോ പ്രാക്ടീസ് തുടങ്ങിയവയിലും പ്രായോഗിക പരിശീലനം ലഭിക്കും. അനുദിനം മാറുന്ന നവീനസാങ്കേതികവിദ്യകള്‍ സ്വായത്തമാക്കുന്നതിലൂടെ ഓണ്‍ലൈന്‍ മാധ്യമമേഖലയുടെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കോഴ്സിലൂടെ കഴിയും. അപേക്ഷ ഫോറം www.keralamediaacademy.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. അഡ്മിഷന്‍ നേടാന്‍ താത്പര്യമുള്ളവര്‍ സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് കൊച്ചി 30 എന്ന വിലാസത്തിലോ kmanewmedia@gmail.com എന്ന ഇമെയിലിലോ ഫെബ്രുവരി 15ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയ്‌ക്കൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ഉള്‍ക്കൊള്ളിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2422275, 2422068

റൂസ കോളേജ് പ്രവേശനത്തിന് അപേക്ഷിക്കാം

മാനന്തവാടി ഗവ കോളജ് ക്യാമ്പസിൽ പ്രവർത്തനം ആരംഭിക്കുന്ന ഗവ മോഡൽ ഡിഗ്രി കോളേജിലെ എഫ്. വൈ.യു.ജി.പി പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. ബി.എ മലയാളം, ബി.എ ഇംഗ്ലീഷ് ഭാഷ സാഹിത്യം, ബി.എസ്.സി ജിയോ ഇൻഫർമാറ്റിക്‌സ് ആൻഡ് റിമോട്ട്

അധ്യാപക നിയമനം

മേപ്പാടി ഗവ പോളിടെക്‌നിക് കോളേജില്‍ ഫിസിക്‌സ്, ഇംഗ്ലീഷ്, ഫോര്‍മാന്‍ മെക്കാനിക്കല്‍, ട്രേഡ് ടെക്‌നീഷന്‍ കാര്‍പെന്ററി തസ്തികയിലേക്ക് അധ്യാപക നിയമനം നടത്തുന്നു. അധ്യാപക തസ്തികയിക്ക് ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും ഫോര്‍മാന്‍

ക്വട്ടേഷന്‍ ക്ഷണിച്ചു.

തദ്ദേശസ്വയംഭരണ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ ഒന്നാംഘട്ട പരിശോധനക്ക് സുല്‍ത്താന്‍ ബത്തേരി അമ്മായിപ്പാലം റൂറല്‍ അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ മാര്‍ക്കറ്റിങ് സൊസൈറ്റി കോമ്പൗണ്ടിലെ ഇ.വി.എം ഗോഡൗണിലേക്ക് ആവശ്യമായ പന്തല്‍ (തോരപന്തല്‍), ജനറേറ്റര്‍, മേശ, കസേര,

മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണത്തിൽ വൻ വർധന

2021 ഫെബ്രുവരിയിൽ മാനന്തവാടി ഗവ. ജില്ലാ ആശുപത്രി മെഡിക്കൽ കോളജ് ആശുപത്രിയാക്കി ഉയർത്തിയശേഷം ചികിത്സക്കെത്തുന്ന രോഗികളുടെ എണ്ണത്തിൽ വൻ വർധന. 2020 ൽ ജില്ലാ ആശുപത്രി ആയിരുന്നപ്പോൾ 2,70,416 പേർ ഒപിയിലും ഐപിയിലുമായി ചികിത്സയ്ക്ക്

സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വ്വകലാശാലക്ക് കീഴില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ പ്രവര്‍ത്തിക്കുന്ന എം.എസ്.ഡബ്ല്യൂ സെന്ററില്‍ സീറ്റൊഴിവ്. ഓപ്പണ്‍ വിഭാഗത്തില്‍ – ഒന്ന്, ഇ.ഡബ്ല്യു.എസ്- ഒന്ന്, ഇ.ടി.ബി -ഒന്ന്, എസ്.സി -2 വിഭാഗത്തിലാണ് സീറ്റൊഴിവ്. അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്ക് ജൂലൈ

ജില്ലാതല ശില്പശാല സംഘടിപ്പിച്ചു.

ആരോഗ്യ വകുപ്പ് ആരോഗ്യകേരളത്തിന്റെയും ജില്ലാ ഗൈനക്കോളജിസ്റ്റ് സംഘടനയുടെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലാതല ശില്‍പശാല സംഘടിപ്പിച്ചു. പ്രസവത്തെ തുടര്‍ന്നുണ്ടാകുന്ന അമ്മയുടെയും കുഞ്ഞിന്റെയും മരണം തടയുക ലക്ഷ്യമിട്ടാണ് ജില്ലാതല ശില്‍പശാല സംഘടിപ്പിച്ചത്. മാനന്തവാടി മെഡിക്കല്‍ കോളേജ് സ്‌കില്‍ ലാബില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.