ജനങ്ങൾ അതിജീവിക്കാൻ പാടുപെടുമ്പോൾ അദാനിയുടെ വരുമാനം ഇരട്ടിയായതെങ്ങനെ?- രാഹുൽ ​ഗാന്ധി.

കോവിഡ് പ്രതിസന്ധിയിൽ രാജ്യത്തെ ജനങ്ങൾ ബുദ്ധിമുട്ടുമ്പോഴും വ്യവസായി ഗൗതം അദാനിക്ക്​ തന്‍റെ സ്വത്ത് 50 ശതമാനം വർധിപ്പിക്കാൻ കഴിഞ്ഞതെങ്ങനെയെന്ന് കോൺഗ്രസ് നേതാവ്​ രാഹുൽ ഗാന്ധി. വരുമാന വർധനവിൽ ടെസ്​ല സ്ഥാപകൻ ഇലോൺ മസ്​കിനെയും ആമസോൺ മേധാവി ജെഫ്​ ബെസോസിനെയും അദാനി ഗ്രൂപ്പ്​ ചെയർമാൻ ഗൗതം അദാനി മറികടന്നിരുന്നു. 2021ൽ അദാനിയുടെ വരുമാനം 16.2 ബില്യൺ ഡോളറിന്‍റെ വർധനയോടെ 50 ബില്യൺ ഡോളറായി. ഇതിന് പിന്നാലെയാണ് രാഹുൽ ​ഗാന്ധിയുടെ പരാമർശം.

‘2020ൽ നിങ്ങളുടെ സമ്പത്ത് എത്രത്തോളം വർധിച്ചു..? പൂജ്യം. എന്നാൽ, അദാനി 12 ലക്ഷം കോടി രൂപ സമ്പാദിക്കുകയും സമ്പത്ത് 50 ശതമാനം വർധിപ്പിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ അതിജീവിക്കാൻ പാടുപെടുകയായിരുന്നു. എന്തുകൊണ്ടാണിതെന്ന്​ പറയാമോ..?’ – ട്വിറ്ററിൽ രാഹുൽ ഗാന്ധി കുറിച്ചു.

HOW MUCH DID YOUR WEALTH INCREASE IN 2020? ZERO.

YOU STRUGGLE TO SURVIVE WHILE HE MAKES ₹ 12 LAKH CR AND INCREASES HIS WEALTH BY 50%.

CAN YOU TELL ME WHY? PIC.TWITTER.COM/5SW65KX7BI

— RAHUL GANDHI (@RAHULGANDHI) MARCH 13, 2021

രമേശ്‌ ചെന്നിത്തല മാനന്തവാടി സമരിട്ടൻ ഭവൻ ഓൾഡ് ഏജ് ഹോം സന്ദർഷിച്ചു.

മാനന്തവാടി: മുൻ മുഖ്യ മന്ത്രി ഉമ്മൻചാണ്ടി അനുസ്മരണത്തിന്റെ ഭാഗമായി മാനന്തവാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി നടത്തിയ പരിപാടിയുടെ ഭാഗമായാണ് രമേശ്‌ ചെന്നിത്തല സമരിട്ടൻ ഭവനിൽ എത്തിയത്. സമരിട്ടൻ ഭവൻ സിസ്റ്റർ സൂപ്പറിയർ കാർമൽ, സിസ്റ്റർ

‘ഗൂഗിള്‍ പേ വഴി പണമയച്ചു, തിരിച്ചുതരണം’;വാട്സ്ആപ്പ് വഴിയുള്ള എട്ടിന്റെ തട്ടിപ്പ്

വാട്‌സ് ആപ്പ് വഴി പല തരത്തിലുള്ള തട്ടിപ്പുകള്‍ പെരുകുകയാണ്. ഒന്ന് തീരുമ്പോള്‍ അടുത്തത് എന്നതുപോലെയാണ് സോഷ്യല്‍മീഡിയയിലൂടെയുള്ള തട്ടിപ്പുകള്‍. വാട്‌സാപ്പിലൂടെയുള്ള പുതിയ ഒരു തട്ടിപ്പ് ഇങ്ങനെയാണ്. ഗൂഗിള്‍പേ വഴി നമ്പര്‍ മാറി പണമയച്ചുവെന്നും പണം തിരികെനല്‍കണമെന്നും

തദ്ദേശ തെരഞ്ഞെടുപ്പ്: വാർഡുകളുടെ എണ്ണം കൂടും, പോളിംഗ് ബൂത്തുകളുടെ എണ്ണം കുറയും; കരട് പട്ടിക ജൂലൈ23ന്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം നടക്കാനിരിക്കുന്ന തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിൽ വാർഡുകളുടെ എണ്ണം കൂടുമ്പോൾ പോളിം​ഗ് ബൂത്തുകളുടെ എണ്ണം കുറയും. പുതിയതായി 1721 വാർഡുകൾ കൂട്ടിച്ചേർത്തപ്പോൾ 3951 പോളിം​ഗ് ബൂത്തുകൾ നിർത്തലാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ

കുഞ്ഞുമായി യുവതി പുഴയിൽ ചാടിയ സംഭവം; റിമയുടെ ആത്മഹത്യ ഭർത്താവിന്റെ പീഡനം മൂലമെന്ന് കുടുംബം

ചെമ്പല്ലിക്കുണ്ടിൽ മൂന്ന് വയസുള്ള കുഞ്ഞുമായി യുവതി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ കുടുംബം. റിമയുടെ ആത്മഹത്യ ഭർത്താവിന്റെ പീഡനം മൂലമെന്നാണ് കുടുംബം ആരോപിക്കുന്നത്. റിമയുടെ ഭർത്താവ് കമൽ രാജനെതിരെ കഴിഞ്ഞ വർഷം

തിരുവനന്തപുരത്തെയും കൊല്ലത്തെയും അലർട്ടുകളിൽ മാറ്റം, മഴ മുന്നറിയിപ്പ് പുതുക്കി; 9 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 5 ജില്ലകളിൽ യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ ജാഗ്രത നിർദ്ദേശം പുതുക്കി. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് പ്രധാനമായും മാറ്റം വരുത്തിയിട്ടുള്ളത്. ഈ രണ്ട് ജില്ലകളിലും പ്രഖ്യാപിച്ചിരുന്ന പച്ച അലർട്ട് മാറ്റി മഞ്ഞ അല‍ർട്ട് ആക്കിയിട്ടുണ്ട്. രണ്ട് ജില്ലകളിലും ശക്തമായ

‘ഇനിയൊരു അപകടമുണ്ടാകരുത്’, ഒടുവിൽ കണ്ണ് തുറന്ന് വൈദ്യുതി വകുപ്പ്, സംസ്ഥാനത്തെ എല്ലാ വൈദ്യുതി ലൈനുകളും പരിശോധിക്കാൻ നിർദ്ദേശം നൽകി മന്ത്രി

തിരുവനന്തപുരം: കൊല്ലത്തെ സ്കൂൾ വിദ്യാ‌ർഥി മിഥുന്‍റെ ദാരുണ മരണത്തിന് പിന്നാലെ കണ്ണ് തുറന്ന് വൈദ്യുതി വകുപ്പ്. സംസ്ഥാനത്തെ എല്ലാ വൈദ്യുതി ലൈനുകളുടെയും സുരക്ഷാ പരിശോധന സമയ ബന്ധിതമായി നടത്താന്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.