സംസ്ഥാനത്ത് സ്വർണവില പവന് 80 രൂപകൂടി 35,200 രൂപയായി. ഗ്രാമിനാകട്ടെ 10 രൂപകൂടി 4400 രൂപയുമായി. 35,200 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.
ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1784.30 ഡോളർ നിലവാരത്തിലാണ്. ഡോറളിന്റെ തിരിച്ചുവരവാണ് വിപണിയിൽ പ്രതിഫലിക്കുന്നത്.
രാജ്യത്തെ മൾട്ടി കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 24 കാരറ്റ് 10 ഗ്രാം സ്വർണത്തിന്റെ വില 47,122 രൂപയാണ്. വെള്ളിയുടെ വിലയിലും നേരയതോതിൽ വർധനവുണ്ടായി. കിലോഗ്രാമിന് 69,796 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

ക്രഷ് ഹെല്‍പ്പര്‍ നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.