കോവിഡ് സ്ഥിരീകരിച്ച താഴെ പറയുന്ന വ്യക്തികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ഉടൻ സമ്പര്‍ക്ക വിലക്കില്‍ പോകണമെന്ന് ആരോഗ്യ വകുപ്പ് അഭ്യര്‍ഥിച്ചു. മാനന്തവാടി രാഗം ഗോൾഡ് കവറിങ് കടയിൽ മെയ് 1 വരെ ജോലി ചെയ്ത വ്യക്തി, കൈനാട്ടി പോപ്പുലർ വെഹിക്കിൾ ആൻഡ് സർവീസിൽ 30 വരെ ജോലി ചെയ്ത ജീവനക്കാരൻ, മാനന്തവാടി സെഞ്ച്വറി ടെക്സ്റ്റിൽ ഷോപ്പിൽ 30 വരെ ജോലി ചെയ്ത വ്യക്തി, ആലാട്ടുർ പെരിയ ടീ എസ്റ്റേറ്റിൽ 6 വരെ ജോലി ചെയ്തിരുന്ന വ്യക്തി തുടങ്ങിയവര്‍ പോസിറ്റീവ് ആയിട്ടുണ്ട്.
എരുമതാരി കോളനിയിൽ ധാരാളം കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അമ്പലവയൽ ക്ഷീരോല്പാദന സഹകരണ സംഘം വടുവഞ്ചാൽ പാൽ വിതരണം ചെയ്യുന്ന വ്യക്തി പോസിറ്റീവ് ആണ്.
മേപ്പാടി കൊട്ടവയൽ പണിയ കോളനിയിൽ ക്ലസ്റ്റർ രൂപപ്പെട്ടിട്ടുണ്ട്. കൽപ്പറ്റ നോവൽ ഇന്‍സ്റ്റിറ്റ്യൂട്ട് സ്റ്റാഫ്, മാനന്തവാടി രാഗം ഗോൾഡ് കവറിങ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വ്യക്തി, മേപ്പാടി നെല്ലിമുണ്ട എസ്റ്റേറ്റില്‍ ജോലി ചെതിരുന്ന വ്യക്തി എന്നിവരും പോസറ്റീവ് ആയിട്ടുണ്ട്. വാഴവറ്റ കടവയൽ കോളനിയില്‍ പോസിറ്റീവായ വ്യക്തിക്ക് കോളനിയിൽ സമ്പർക്കമുണ്ട്.