കാവുംമന്ദം: കോവിഡ് രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തരിയോട് ഗ്രാമപഞ്ചായത്ത് ആരംഭിക്കുന്ന കോവിഡ് ഡൊമിസിലറി കെയര്‍ സെന്‍റര്‍ ശുചീകരിച്ച് അഡ്മിഷന് തയ്യാറാക്കി കാവുംമന്ദം യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് മാതൃകയായി. പ്രസിഡന്‍റ് മുജീബ് പാറക്കണ്ടി, സെക്രട്ടറി കെ ടി ജിജേഷ്, തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ ഷമീം പാറക്കണ്ടി, ഷമീര്‍ പുതുക്കുളം, കെ ജൗഷീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലാത്ത രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുക. നിലവില്‍ 30 കിടക്കകളാണ് തയ്യാറാക്കിയിട്ടുള്ളത്. ട്രൈബല്‍ വകുപ്പിന് കീഴിലുള്ള പ്രീമെട്രിക് ഹോസ്റ്റലാണ് കോവിഡ് ഡൊമിസിലറി സെന്‍ററായി ഇപ്പോള്‍ തയ്യാറാക്കപ്പെട്ടത്. അടുത്ത ദിവസം മുതല്‍ തന്നെ ഈ കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കും.

ക്രഷ് ഹെല്‍പ്പര്‍ നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.