കോഴിക്കോട്-മൈസൂർ ദേശീയ പാതയിൽ ക്ഷേത്രത്തിനു 300 മീറ്റർ റോഡരികിൽ K L 10 A Y 9529 നമ്പർ ടാറ്റ കണ്ടെയ്‌നർ ലോറിയിൽ കടത്താൻ ശ്രമിച്ച പതിനൊന്നായിരം (11000)ലിറ്ററോളം സ്പിരിറ്റ് വയനാട് എക്‌സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോറ്റിക്‌സ് സ്‌പെഷ്യൽ സ്കോഡ് സർക്കിൾ ഇൻസ്‌പെക്ടർ സജിത് ചന്ദ്രന്റെ നേതൃത്വത്തിൽ കണ്ടെടുത്ത് കേസാക്കുകയും ചെയ്തു.പാർട്ടിയിൽ പ്രീവന്റീവ് ഓഫീസർ മാരായ ജി. അനിൽ കുമാർ ,പി. പി ശിവൻ ,സിവിൽ എക്‌സൈസ് ഓഫീസർ മാരായ സാബു സി.ഡി, സനൂപ് എം.സി, പ്രമോദ് കെ.പി, നിഷാദ് വി.ബി, സുരേഷ് എം., മാനുവൽ ജിംസൻ ടി പി , ജിതിൻ പി പോൾ, സുധീഷ് വി.,അനിൽ എ, ജലജ എം.ജെ, വിബിത ഇ. വി. എന്നിവർ പങ്കെടുത്തു. തുടർ നടപടികൾക്കായി വാഹനവും സ്പിരിറ്റും സുൽത്താൻ ബത്തേരി കോടതിയിൽ ഹാജരാക്കും.

രമേശ് ചെന്നിത്തല മാനന്തവാടി സമരിട്ടൻ ഭവൻ ഓൾഡ് ഏജ് ഹോം സന്ദർഷിച്ചു.
മാനന്തവാടി: മുൻ മുഖ്യ മന്ത്രി ഉമ്മൻചാണ്ടി അനുസ്മരണത്തിന്റെ ഭാഗമായി മാനന്തവാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി നടത്തിയ പരിപാടിയുടെ ഭാഗമായാണ് രമേശ് ചെന്നിത്തല സമരിട്ടൻ ഭവനിൽ എത്തിയത്. സമരിട്ടൻ ഭവൻ സിസ്റ്റർ സൂപ്പറിയർ കാർമൽ, സിസ്റ്റർ