ലക്നൗ : ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിൽ എംഎൽഎ കൊലക്കേസിലെ സാക്ഷിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സാക്ഷിയായ ഉമേഷ് പാലിനെ കൊലപ്പെടുത്തിയ 24 കാരനായ മുഹമ്മദ് അർബാസാണ് കൊല്ലപ്പെട്ടത്. ഉമേഷ് പാലിനെ കൊലപ്പെടുത്തിയ കേസിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ ജീവന് ഭീഷണിയുണ്ടെന്ന് കൊല്ലപ്പെട്ട ഉമേഷ് പാലിൻ്റെ ഭാര്യ പറഞ്ഞു. 2005ൽ ബിഎസ്പി എംഎൽഎ കൊല്ലപ്പെട്ട കേസിലെ സാക്ഷിയാണ് ഉമേഷ് പാൽ. ഉമേഷ് പാലിന് പൊലീസ് സുരക്ഷ നൽകിയിരുന്നെങ്കിലും സുരക്ഷ ഭേദിച്ചാണ് ഇയാളെ കൊലപ്പെടുത്തിയത്.

അധ്യാപക നിയമനം
മേപ്പാടി ഗവ പോളിടെക്‌നിക് കോളേജില്‍ ഫിസിക്‌സ്, ഇംഗ്ലീഷ്, ഫോര്‍മാന്‍ മെക്കാനിക്കല്‍, ട്രേഡ് ടെക്‌നീഷന്‍ കാര്‍പെന്ററി തസ്തികയിലേക്ക് അധ്യാപക നിയമനം നടത്തുന്നു. അധ്യാപക തസ്തികയിക്ക് ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും ഫോര്‍മാന്‍