‘എന്നെ തനിച്ചാക്കി എന്‍റെ പൊന്നുമകള്‍ പോയി, അവളുടെ മക്കളോട് എന്താ ഞാന്‍ പറയുക’; നൊമ്പരമായി ഷാഹിനയുടെ മരണം,കുറിപ്പ്

കോഴിക്കോട്: ഉംറ നിര്‍വഹിക്കാനെത്തി കഴിഞ്ഞ ദിവസം മക്കയില്‍ ന്യൂമോണിയ ബാധിച്ചു മരിച്ച മഞ്ചേരി സ്വദേശിനി ഷാഹിനയുടെ വേര്‍പാട് പ്രിയപ്പെട്ടവരെ ദുഃഖത്തിലാഴ്ത്തിയിരുന്നു. മാതാവ് തിത്തുമ്മയോടൊപ്പമാണ് ഷാഹിന ഉംറ നിര്‍വഹിക്കാനെത്തിയത്. എന്നാല്‍ ഉമ്മയെ തനിച്ചാക്കി മകള്‍ ഈ ലോകത്തു നിന്നും വിട പറയുകയായിരുന്നു. ആശുപത്രിയില്‍ ഇരുവരെയും സന്ദര്‍ശിച്ചുകൊണ്ടിരുന്ന മക്കയിലെ കെ.എം.സി.സി നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ മുജീബ് പൂക്കോട്ടൂര്‍ ഇതിനെക്കുറിച്ച് ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

മുജീബ് പൂക്കോട്ടൂരിന്‍റെ കുറിപ്പ്

ഷായി മോൾക്ക് അന്ത്യചുംബനം നൽകി ഉമ്മ നിറ കണ്ണീരോടെ കൂട്ടിന് ഷായിമോൾ ഇല്ലാതെ നാട്ടിലേക്ക് മടങ്ങും. മഹാമാരിക്ക് ശേഷം കേരളത്തിൽനിന്ന് ഉംറവിസയിലും വിസിറ്റിങ്ങ് വിസകളിലും ധാരാളം തീർത്ഥാടകർ വിശുദ്ധഭൂമിയിൽ എത്തുന്നുണ്ട്. ഒട്ടു മിക്കദിവസങ്ങളിലും ഒന്നും അതിൽകൂടുതലും മരണങ്ങളും സംഭവിക്കുന്നു. കൂടുതലും എഫ്.ബി യിൽ കുറിക്കാറില്ല .

ചില മരണങ്ങൾ കൈകാര്യം ചെയ്യുമ്പോൾ മറക്കാൻകഴിയാതെ കണ്ണിൽ നിന്നും മായാത്ത ചില അനുഭവങ്ങൾആയിരിക്കും.. അത്തരംഒരു അനുഭവമാണ് ഇന്നലെ കഴിഞ്ഞത്.. നാലു ദിവസം മുൻമ്പ് ഒരു മരണകേസുമായി മക്കയിലെ കിംഗ്ഫൈസൻ ആശുപത്രി എമർജൻസിയിൽ എത്തിയപ്പോൾ ഒരു ഉമ്മയെ ശ്രദ്ധയിൽപ്പെട്ടു. അടുത്തെത്തി ഉമ്മയോട് കാര്യങ്ങൾ തിരക്കി. ”ഞാനും മോളും ഉംറക്ക് വന്നതായിരുന്നു.മോൾക്ക് വല്ലാത്ത ക്ഷീണം അവൾക്ക് ശ്വാസം കിട്ടുന്നില്ല… ആറുമിന്‍റെ അകത്താണ് ഉള്ളത് ഒരു വിവരവും അറിയുന്നില്ല.. എന്താണാവോ കുറെസമയമായി ഇവിടെ ഇരിക്കുകയാണ്.. “ഞാൻ ഒന്ന്കേറി അന്വഷിച്ചു വരാം ..എന്ന എന്റെ മറുപടിയിൽ ആ ഉമ്മയുടെ മുഖത്തേ സന്തോഷം എനിക്ക് മനസ്സിലായി..

അകത്തു പോയി ഓക്സിജൻ മാസ്ക് വെച്ച് ഒരു ഇത്ത കിടക്കുന്നു.. ഒറ്റനോട്ടത്തിൽതന്നെ തിരിച്ച്അറിഞ്ഞു.നീലതട്ടവും ഒരു മാലയും . അടുത്തെത്തി താത്താ എന്തുപറ്റി? കുറെസമയത്തിന് ശേഷം ഒരു മലയാളം ശബ്ദം കേട്ടിട്ടാവണം സന്തോഷത്തോടെ എന്നെ നോക്കി മാസ്‌ക് മാറ്റി ശ്വാസം കിട്ടുന്നില്ല…നല്ല കിതപ്പും..സംസാരിക്കാൻ കഴിയുന്നില്ല.. നല്ല ക്ഷീണം.. സംസാരിക്കണ്ട… ഞാൻ ഡോക്ടർമാരുമായി സംസാരിക്കട്ടെ.. നമുക്ക് റൂമിലേക്ക് പോകാട്ടോ..ഉമ്മയും മറ്റും പുറത്ത് കാത്തിരിക്കുന്നുണ്ട് എന്നു പറഞ്ഞ ഉടനെ.. കണ്ണുനീർ നിറഞ്ഞ് ഒഴുകാൻ തുടങ്ങി.. നിങ്ങൾ കരയല്ലി..എല്ലാം ശരിയാകും. എന്നു പറഞ്ഞ് ഞാൻ ഡോക്ടറുടെ അടുത്തേക്ക്പോയി കാര്യങ്ങൾ അന്വഷിച്ചു.
എക്സറേ എടുത്തു ചെസ്റ്റ് വളരെ വീക്ക് ആണ്.. ന്യൂമോണിയയും. എച്ച് വൺ പനിയും നല്ലവണ്ണം പിടിപ്പെട്ടിട്ടുണ്ട് ഐസിയുവിലേക്ക് മാറ്റണം ബെഡിനായി വെയ്റ്റ് ചെയ്യുകയാണ്. രാത്രിയോടെ എന്തായാലും ഐസിയുവിലേക്ക് മാറ്റും. കാര്യങ്ങൾകുറച്ച് മോശമാണ്.. രാത്രിയോടെ മാറ്റി. എല്ലാ ദിവസവും സന്ദര്‍ശന സമയത്ത് പോയി കാണും..കാര്യങ്ങൾ അന്വഷിക്കും ഒരോദിവസവും കൂടുംതോറും രോഗം മൂർച്ചിക്കാൻ തുടങ്ങി. മരുന്നുകൾക്ക് പ്രതികരിക്കാതെയും തുടങ്ങി അവസാനം വിധിക്ക് കീഴടങ്ങി.
ഇന്നലെ ഉച്ചക്ക് 2 മണിയോടെ മരണപ്പെട്ടു. രാവിലെ തന്നെ ഐസിയുവില്‍ ഉള്ള മലയാളി നഴ്സുമാർ മെസേജ് തന്നിരുന്നു അതീവഗുരുതരാവസ്ഥയിലാണെന്ന് മരണപ്പെട്ട ഉടനെ മരണവിവരം അറിയിക്കുകയും ചെയ്തു. ഉടനെ ഞാൻ ആശുപത്രിയിൽ എത്തി. വിവരം ലഭിച്ച ഉടൻ ബന്ധുക്കൾക്ക് വിവരം കൊടുത്തു. ഉമ്മയെയുമായി ഹോസ്പിറ്റൽ വരുക.ഉമ്മ രാവിലെ മദീനയിലേക്ക് യാത്ര തിരിക്കും എന്ന് അറിയിച്ചിരുന്നു.മദീനയിലേക്കുള്ള ബസ്സ് 9 മണിക്ക് എത്തും എന്നാ പറഞ്ഞിരുന്നത്. പക്ഷേ ബസ് എത്താൻ വെകി. വിവരം അറിഞ്ഞപ്പോൾ ബസ്സിൽ മറ്റുള്ള ഉംറ സംഘത്തോടൊപ്പം യാത്രക്കായി കേറി ഇരിക്കുകയായിരുന്നു. ഉടനെ ഉമ്മയോട് വിവരം പറയാതെ ഹോസ്പിറ്റലിലേക്ക് നമുക്ക് പോകാം.. നമുക്ക് മദീനയിലേക്ക് പിന്നെ പോകാം നമുക്ക് ഇപ്പോൾ ഷായിമോളുടെ അടുത്തേക്ക് പോകാം എന്ന് പറഞ്ഞ് ഗ്രൂപ്പ് കൊണ്ടുവന്ന ലീഡർ ഒരാളുടെ കൂടെ ആശുപത്രിയിൽ എത്തിച്ചു.
അപ്പോഴേക്കും ബന്ധുക്കൾ ജിദ്ദയിൽ നിന്നും മക്കയിൽ നിന്നും ഹോസ്പിറ്റലിലേക്ക് കേട്ടവർ കേട്ടവർ എത്തിതുടങ്ങി… വന്നവർ ആരും ആ ഉമ്മയോട് വിവരം ഒന്നും പറയാതെ നിശബ്ദമായി ഒരു മൂലയിൽ കഴിച്ചു കൂട്ടി.. ഞാൻ അടുത്തെത്തിയപ്പോൾ ബന്ധു നിങ്ങൾ എങ്ങിനെ എങ്കിലും ഉമ്മയോട് കാര്യങ്ങൾ പറയണം. ഞങ്ങൾക്ക് എങ്ങിനെ പറയും എന്നറിയില്ല.. ഉമ്മയുടെ അടുത്തെത്തി ഒരുവിധം കാര്യങ്ങൾ ബോധിപ്പിച്ചു. നിറകണ്ണോടെ ആ ഉമ്മയുടെ വാക്കുകൾ.ആ തേങ്ങലുകൾ കണ്ണിൽ നിന്നും മറയുന്നില്ല… എന്‍റെ കൈപിടിച്ചാ എന്‍റെ മോൾ എന്നെ കൊണ്ടു നടന്നത്… മൂന്ന് ഉംറ ഞങ്ങൾ ചെയ്തു. എന്‍റെ പൊന്നുമകൾ എന്നെ ഒറ്റക്ക്ആക്കി പോയിഅവൾ. എത്ര സന്തോഷത്തോടെയാ ഞങ്ങൾ വന്നത്.. ഇനി എങ്ങിനെ ഞാൻ തിരിച്ചു പോകും.. അവളുടെ മക്കളോട് എന്താ ഞാൻ പറയുക.. എന്നിങ്ങനെ പറഞ്ഞ് ആ കരച്ചിലും.. തേങ്ങലും കണ്ണിൽ നിന്നും മായുന്നില്ല…

ഉമ്മയെ.. വിധി എന്ന രണ്ടക്ഷരം പറഞ്ഞ് സമാധാനപ്പെടുത്തുകയല്ലാതെ എന്തു ചെയ്യും. പേപ്പർ വർക്കുകൾ എല്ലാം പ്പെട്ടന്ന് ശരിയാക്കി.. നാട്ടിൽ നിന്നും ഭർത്താവ് അശ്റഫിൽ നിന്നും ഓതറേഷൻ വരുത്തി ഇന്ന് സുബഹിക്ക് തൊട്ടുമുൻപേ ഹറമിൽ കൊണ്ടുവന്നു സുബഹി നമസ്കാരത്തിനു ശേഷം ജനലക്ഷങ്ങൾ പങ്കെടുത്ത മയ്യിത്ത് നമസ്കാരത്തിന് ശേഷം ശറായ ഖബർസ്ഥാനിൽ ബ്ലോക്ക് 15 ൽ 441 മത്തെ ഖബറിൽ ഖബറടക്കി. [മഞ്ചേരി കസാലക്കുന്ന് സ്വദേശിയും ഇപ്പോൾ ഹാഫ് കിടങ്ങഴിയിൽ താമസിക്കുന്നവരും പരേതനായ എംബി കാക്കാന്റെ മകനുമായ അഷ്റഫ് എന്ന ബാപ്പുവിന്‍റെ (ഇലക്ട്രീഷൻ) ഭാര്യ ഷാഹിനയാണ് മരണപ്പെട്ടത് ] ബന്ധുക്കളും നാട്ടുകാരുമായി നിരവധി പേർ മരണാനന്തരകർമ്മങ്ങളിൽ പങ്കെടുത്തു..

മരണം അനിവാര്യമായ സത്യമാണ്… എങ്കിലും പൊടുന്നനെ ഉണ്ടാകുന്ന ചില വേർപാടുകള്‍ മറക്കാനാവാത്ത വേദനകളാണ് നല്‍കുന്നത്. അവരുടെ പാപങ്ങൾ പൊറുത്ത് കൊടുക്കുമാറാകട്ടെ. അവരുടെ ഖബറിടം വിശാലമാക്കി കൊടുക്കുമാറാകട്ടെ. അവരുടെ വേർപാടിനാൽ വിഷമിക്കുന്ന കുടുംബങ്ങൾക്ക് ക്ഷമയും സമാധാനവും സർവ്വശക്തൻ പ്രധാനം ചെയ്യുമാറാകട്ടെ. ആമീൻ ……. ആമീൻ യാ റബ്ബൽ ആലമീൻ..

റൂസ കോളേജ് പ്രവേശനത്തിന് അപേക്ഷിക്കാം

മാനന്തവാടി ഗവ കോളജ് ക്യാമ്പസിൽ പ്രവർത്തനം ആരംഭിക്കുന്ന ഗവ മോഡൽ ഡിഗ്രി കോളേജിലെ എഫ്. വൈ.യു.ജി.പി പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. ബി.എ മലയാളം, ബി.എ ഇംഗ്ലീഷ് ഭാഷ സാഹിത്യം, ബി.എസ്.സി ജിയോ ഇൻഫർമാറ്റിക്‌സ് ആൻഡ് റിമോട്ട്

അധ്യാപക നിയമനം

മേപ്പാടി ഗവ പോളിടെക്‌നിക് കോളേജില്‍ ഫിസിക്‌സ്, ഇംഗ്ലീഷ്, ഫോര്‍മാന്‍ മെക്കാനിക്കല്‍, ട്രേഡ് ടെക്‌നീഷന്‍ കാര്‍പെന്ററി തസ്തികയിലേക്ക് അധ്യാപക നിയമനം നടത്തുന്നു. അധ്യാപക തസ്തികയിക്ക് ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും ഫോര്‍മാന്‍

ക്വട്ടേഷന്‍ ക്ഷണിച്ചു.

തദ്ദേശസ്വയംഭരണ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ ഒന്നാംഘട്ട പരിശോധനക്ക് സുല്‍ത്താന്‍ ബത്തേരി അമ്മായിപ്പാലം റൂറല്‍ അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ മാര്‍ക്കറ്റിങ് സൊസൈറ്റി കോമ്പൗണ്ടിലെ ഇ.വി.എം ഗോഡൗണിലേക്ക് ആവശ്യമായ പന്തല്‍ (തോരപന്തല്‍), ജനറേറ്റര്‍, മേശ, കസേര,

മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണത്തിൽ വൻ വർധന

2021 ഫെബ്രുവരിയിൽ മാനന്തവാടി ഗവ. ജില്ലാ ആശുപത്രി മെഡിക്കൽ കോളജ് ആശുപത്രിയാക്കി ഉയർത്തിയശേഷം ചികിത്സക്കെത്തുന്ന രോഗികളുടെ എണ്ണത്തിൽ വൻ വർധന. 2020 ൽ ജില്ലാ ആശുപത്രി ആയിരുന്നപ്പോൾ 2,70,416 പേർ ഒപിയിലും ഐപിയിലുമായി ചികിത്സയ്ക്ക്

സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വ്വകലാശാലക്ക് കീഴില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ പ്രവര്‍ത്തിക്കുന്ന എം.എസ്.ഡബ്ല്യൂ സെന്ററില്‍ സീറ്റൊഴിവ്. ഓപ്പണ്‍ വിഭാഗത്തില്‍ – ഒന്ന്, ഇ.ഡബ്ല്യു.എസ്- ഒന്ന്, ഇ.ടി.ബി -ഒന്ന്, എസ്.സി -2 വിഭാഗത്തിലാണ് സീറ്റൊഴിവ്. അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്ക് ജൂലൈ

ജില്ലാതല ശില്പശാല സംഘടിപ്പിച്ചു.

ആരോഗ്യ വകുപ്പ് ആരോഗ്യകേരളത്തിന്റെയും ജില്ലാ ഗൈനക്കോളജിസ്റ്റ് സംഘടനയുടെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലാതല ശില്‍പശാല സംഘടിപ്പിച്ചു. പ്രസവത്തെ തുടര്‍ന്നുണ്ടാകുന്ന അമ്മയുടെയും കുഞ്ഞിന്റെയും മരണം തടയുക ലക്ഷ്യമിട്ടാണ് ജില്ലാതല ശില്‍പശാല സംഘടിപ്പിച്ചത്. മാനന്തവാടി മെഡിക്കല്‍ കോളേജ് സ്‌കില്‍ ലാബില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.