മാനന്തവാടി: മാനന്തവാടിയിൽ നിന്ന് കെ.പി.സി.സി. ഭാരവാഹിയായി തിരഞ്ഞെടുക്കപ്പെട്ട സിൽവി തോമസിന് മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സ്വീകരണം നൽകി. മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന ചടങ്ങ് കെ.പി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.എൻ.കെ.വർഗ്ഗീസ് പൊന്നാട അണിയിച്ച് സ്വീകരിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എം.ബി.ബിജു അധ്യക്ഷത വഹിച്ചു.
അഡ്വ.എം.വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി.
എക്കണ്ടി മൊയ്തൂട്ടി, സിൽവി തോമസ്, എ.എം.നിശാന്ത്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ, മണ്ഡലം പ്രസിഡണ്ടുമാർ തുടങ്ങിയവർ സംസാരിച്ചു.

കത്തിക്കയറി വെളിച്ചെണ്ണ വില; ഡിസ്കൗണ്ട് തട്ടിപ്പുകളിൽ വീണു പോകല്ലേ! വ്യാജനെ ഒഴിവാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കര്‍ശന പരിശോധന
തിരുവനന്തപുരം: വിപണിയിലെ വെളിച്ചെണ്ണയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റുകളിലും മൊത്ത, ചില്ലറ വ്യാപാര കേന്ദ്രങ്ങളിലുമാണ് ഓപ്പറേഷന്‍