കോട്ടത്തറ സിഡിഎസിന്റെ നേതൃത്വത്തിൽ എഫ്എൻഎച്ച്ഡബ്യൂ (ഫുഡ്, ന്യുട്രീഷൻ, ഹെൽത്ത് & വാഷ്) അഗ്രിയുടെ ഭാഗമായി കർക്കിടക ഭക്ഷ്യവിപണന ചന്ത സംഘടിപ്പിച്ചു. കർക്കിടക ഔഷധക്കഞ്ഞി, പത്തില തോരൻ, പയറു തോരൻ, ചെറു ധാന്യ വിഭവങ്ങൾ, വിവിധതരം താള് കറികൾ എന്നിവയുടെ പ്രദർശന വിതരണ – വിപണന ചന്ത കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി റനീഷ് ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ ശാന്ത ബാലകൃഷ്ണൻ അധ്യക്ഷയായിരുന്നു.
വാർഡ് അംഗം സംഗീത് സോമൻ, ഐസിഡിഎസ് സൂപ്പർവൈസർ ഉമ, സിഡിഎസ് വൈസ് ചെയർപേഴ്സൺ ജനി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മിനി, അസിസ്റ്റന്റ് സെക്രട്ടറി പ്രിൻസ്, എഫ്എൻഎച്ച്ഡബ്യൂ റിസോഴ്സ് പേഴ്സൺ നീതിമതി, അഗ്രി സിആർപി രേഷ്മ ബിനി, ആനിമേറ്റർ വസന്ത, കുടുംബശ്രീ അംഗങ്ങൾ, പൊതുജനങ്ങൾ, സിഡിഎസ് എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.