യുണൈറ്റഡ് ഹോട്ടൽ റസ്റ്റോറന്റ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന നേതൃയോഗം എറണാകുളത്ത് വച്ച് നടത്തപ്പെട്ടു. ടൂറിസം മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങൾ ഗവൺമെന്റിന് നേരിട്ട് അറിയിക്കുവാനും. അതോടൊപ്പം തന്നെ ടൂറിസം ക്ഷേമനിധി ബോർഡ് എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ടൂറിസം മിനിസ്ട്രിയെയും മുഖ്യമന്ത്രിയെയും കാണുവാൻ തീരുമാനിച്ചു. UHRSAയുടെ രണ്ടാംഘട്ടമെമ്പർഷിപ്പ് വിതരണം കോവിഡ് മാനദണ്ഡത്തിൽ മാർച്ച് ആദ്യം മുതൽ തുടങ്ങുവാനും സംസ്ഥാന നേതൃയോഗം തീരുമാനിച്ചു.സംസ്ഥാന നേതൃയോഗത്തിൽ പ്രസിഡന്റ് മനു സെക്രട്ടറി ബോബി ജോയിൻ സെക്രട്ടറി ശ്രുതി തുടങ്ങിയവർ സംസാരിച്ചു.

മാര്‍ക്കറ്റിങ് വര്‍ക്ക്ഷോപ്പ്
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് സംരംഭകര്‍ക്കായി മാര്‍ക്കറ്റിങ്വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ത്രിദ്വിന വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജൂലൈ 23 നകംwww.kied.info ല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍- 0484 2532890, 0484 2550322, 9188922785