പനമരം സർവീസ് സഹകരണ ബാങ്ക്
തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വിജയം. മുഴുവൻ
സീറ്റിലും വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫ്
മുന്നണി വിജയിച്ചത്. ആകെയുള്ള 11ൽ 11 സീറ്റും
യു.ഡി.എഫ് മുന്നണിക്ക് ലഭിച്ചു. വർഷങ്ങളായി
യു.ഡി.എഫിന്റെ കുത്തകയായ പനമരത്തെ സർവ്വീസ്
ബാങ്ക് ഇത്തവണയും മുന്നണി കരസ്ഥമാക്കി.

മാര്‍ക്കറ്റിങ് വര്‍ക്ക്ഷോപ്പ്
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്മെന്റ് സംരംഭകര്‍ക്കായി മാര്‍ക്കറ്റിങ്വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ത്രിദ്വിന വര്‍ക്ക്ഷോപ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജൂലൈ 23 നകംwww.kied.info ല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍- 0484 2532890, 0484 2550322, 9188922785