മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിൽ തെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട് പോലീസ്, റവന്യൂ വകുപ്പുകൾ നടത്തിയ സംയുക്ത പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും വന്ന KL 15A1987 നമ്പർ KSRTC ബസ്സിൽ നിന്നും 7കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. പുകയില ഉത്പന്നങ്ങൾ കടത്തിവന്ന കൊൽക്കത്ത സ്വദേശിയിൽ നിന്നും കോട്പ നിയമ പ്രകാരം ഫൈൻ ഈടാക്കി. മുത്തങ്ങ എക്‌സൈസിനോടൊപ്പം റവന്യൂ ജീവനക്കാരായ മിനു, ജോയ് വർഗ്ഗീസ്,
ബാലകൃഷ്ണൻ, കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ സുനിൽ, പോലീസ് എ എസ്ഐ എം. ജയൻ, സിപിഒ ഡാനിയേൽ, വില്ലേജ് സർവേയർ സഹദേവൻ എന്നിവർ പങ്കെടുത്തു.

മാര്‍ക്കറ്റിങ് വര്‍ക്ക്ഷോപ്പ്
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് സംരംഭകര്‍ക്കായി മാര്‍ക്കറ്റിങ്വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ത്രിദ്വിന വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജൂലൈ 23 നകംwww.kied.info ല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍- 0484 2532890, 0484 2550322, 9188922785