ജില്ലയില്‍ കുഴല്‍ക്കിണര്‍ നിര്‍മ്മാണത്തിന് മെയ് 31 വരെ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചതായി ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. സാമാന്യം നല്ല മഴ ലഭിച്ചതിനെ തുടര്‍ന്ന് വരള്‍ച്ചാ സാധ്യത കുറഞ്ഞതിനാലാണ് തീരുമാനം. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും അനുമതി നേടിയതിന് ശേഷം മാത്രമാണ് കുഴല്‍ക്കിണര്‍ നിര്‍മ്മിക്കുന്നതെന്ന് ഉറപ്പാക്കണം. ഭൂജലവകുപ്പ്, രജിസ്ട്രേഡ് ഏജന്‍സികള്‍ എന്നിവ മുഖേനയുള്ള കുഴല്‍ക്കിണര്‍ നിര്‍മ്മാണത്തിന് മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അനുമതി നല്‍കാവൂ എന്നും ജില്ലാ കലക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി.

രമേശ് ചെന്നിത്തല മാനന്തവാടി സമരിട്ടൻ ഭവൻ ഓൾഡ് ഏജ് ഹോം സന്ദർഷിച്ചു.
മാനന്തവാടി: മുൻ മുഖ്യ മന്ത്രി ഉമ്മൻചാണ്ടി അനുസ്മരണത്തിന്റെ ഭാഗമായി മാനന്തവാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി നടത്തിയ പരിപാടിയുടെ ഭാഗമായാണ് രമേശ് ചെന്നിത്തല സമരിട്ടൻ ഭവനിൽ എത്തിയത്. സമരിട്ടൻ ഭവൻ സിസ്റ്റർ സൂപ്പറിയർ കാർമൽ, സിസ്റ്റർ