തെന്നിന്ത്യൻ നടി ആൻഡ്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് താൻ ഹോം ക്വാറന്റൈനിൽ കഴിയുകയാണെന്നും അസുഖം ഭേദപ്പെട്ടുവരുന്നുവെന്നും ആൻഡ്രിയ ഇൻസ്റ്റഗ്രാം കുറിപ്പിൽ വ്യക്തമാക്കി. കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായതോടെ രാജ്യത്തെ സ്ഥിതിഗതികൾ തന്നെ അപകടകരമാണ്, എല്ലാവരും അതീവ ജാഗ്രത കൈക്കൊള്ളണമെന്നും ആൻഡ്രിയ കുറിപ്പിൽ പറയുന്നു.
അന്നയും റസൂലുമാണൂ മലയാളിയുമായി ആൻഡ്രിയയെ അടുപ്പിച്ച ചിത്രം.പിന്നണി ഗായികയായി സിനിമയിലെത്തിയ ആൻഡ്രിയ, ഡാൻസർ, മ്യൂസിക് കമ്പോസർ, മോഡൽ എന്നി നിലകളിലും ശ്രദ്ധേയയാണ്.