2012 മുതല്‍ 2022 ഫെബ്രുവരി വരെയുള്ള കെ-ടെറ്റ് പരീക്ഷ ജയിച്ച ഉദ്യോഗാര്‍ത്ഥികളുടെ അസല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന ഒക്ടോബര്‍ 22 ന് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. 2012 ഏപ്രില്‍ 1 ന് മുമ്പ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയായ ബിരുദം/ഹയര്‍സെക്കണ്ടറി, ഡി.എഡ്/ടി.ടി.സി മുതലായ കോഴ്‌സുകള്‍ നേടിയവരോ പ്രസ്തുത കോഴ്‌സുകള്‍ക്ക് അഡ്മിഷന്‍ നേടിയവരുമായ വിദ്യാഭ്യാസ യോഗ്യതയിലെ മിനിമം മാര്‍ക്ക് ലഭിക്കണമെന്ന വ്യവസ്ഥ നിലനില്‍ക്കുന്നതിനാല്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത പരീക്ഷാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 04936 202264.

മാര്‍ക്കറ്റിങ് വര്‍ക്ക്ഷോപ്പ്
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് സംരംഭകര്‍ക്കായി മാര്‍ക്കറ്റിങ്വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ത്രിദ്വിന വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജൂലൈ 23 നകംwww.kied.info ല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍- 0484 2532890, 0484 2550322, 9188922785