മാനന്തവാടി: കത്തോലിക്കാ കോൺഗ്രസ് മാനന്തവാടി രൂപത സമിതിയുടെ സി.എ.എൻ ( ക്യാമ്പയിൻ എഗൈൻസ്റ്റ് നർക്കോട്ടിക്സ് ) പരിപാടിയുടെ ഭാഗമായി അടക്കാത്തോട് സെന്റ് ജോസഫ്സ് സൺഡേ സ്കൂളിലെ ഏഴു മുതൽ പന്ത്രണ്ടു വരെ ക്ലാസ്സിലെ കുട്ടികൾക്കായി ബോധവൽകരണ പരിപാടി സംഘടിപ്പിച്ചു. സെബാസ്റ്റ്യൻ പുരക്കൽ ക്ലാസ്സ് നയിച്ചു . ഫാ. ജോബി മുക്കാട്ടുകാവുങ്കൽ,ഫാ. കിരൺ തൊണ്ടിപ്പറമ്പിൽ, സൂരജ് ഇയ്യാലിൽ എന്നിവർ സംസാരിച്ചു

എസ്എസ്എഫ് വയനാട് ജില്ലാ സാഹിത്യോത്സവിന് തുടക്കമായി
കൽപ്പറ്റ: 32-ാമത് എസ്എസ്എഫ് വയനാട് ജില്ലാ സാഹിതരാത്സവിന് കമ്പളക്കാടിൽ തുടക്കമായി. അൽഗോരിതം എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ജില്ല സാഹിത്യോത്സവ് ആവിഷ്കരിക്കുന്നത്. പ്രമേയവുമായി ബന്ധപ്പെട്ട സായാഹ്ന ചർച്ചകൾ, അവതരണങ്ങൾ, ലെഗസി മീറ്റ്, ആത്മീയ സംഗമം,