ജില്ലാ പഞ്ചായത്തും യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ജില്ലാ കേരളോത്സവത്തിലേക്ക് ജനുവരി 1 ന് 15 നും 30 ഇടയില്‍ പ്രായമുള്ള യുവജനങ്ങളില്‍ നിന്ന് എന്‍ട്രികള്‍ ക്ഷണിച്ചു. വായ്പാട്ട് (ക്ലാസിക്കല്‍, ഹിന്ദുസ്ഥാനി), മണിപ്പൂരി, കഥക്, സിത്താര്‍, വീണ, ഒഡീസ്സി, ഗിത്താര്‍, ഹാര്‍മോണിയം (ലൈറ്റ്), ഫ്‌ളൂട്ട് ഇനങ്ങള്‍ക്കാണ് എന്‍ട്രികള്‍ ക്ഷണിച്ചത്. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 8 ന് വൈകിട്ട് 4 നകം എന്‍ട്രികള്‍ നേരിട്ട് ജില്ലാ പഞ്ചായത്തില്‍ സമര്‍പ്പിക്കണം.

മാര്‍ക്കറ്റിങ് വര്‍ക്ക്ഷോപ്പ്
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് സംരംഭകര്‍ക്കായി മാര്‍ക്കറ്റിങ്വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ത്രിദ്വിന വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജൂലൈ 23 നകംwww.kied.info ല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍- 0484 2532890, 0484 2550322, 9188922785