കാസർകോട് :കാസർകോട് മീൻ മാർക്കറ്റ് പരിസരത്ത് കെ എസ് ആർ ടിസി ബസിന്റെ പിൻചക്രം കയറി സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കെ എൽ 14 എ എ 8328 എന്ന നമ്പർ സ്കൂട്ടറാണ് അപകടത്തിൽപെട്ടത്. മൊഗ്രാൽ പുത്തൂർ കടവത്ത് മൊഗറിലെ അബ്ദുൽ ഖാദർ ഫൗസിയ ദമ്പതികളുടെ മകൻ ഫാസിൽ തബ്സീർ ( 23 ) യാണ് മരണപ്പെട്ടത് .

തദ്ദേശ തെരഞ്ഞെടുപ്പ്: വാർഡുകളുടെ എണ്ണം കൂടും, പോളിംഗ് ബൂത്തുകളുടെ എണ്ണം കുറയും; കരട് പട്ടിക ജൂലൈ23ന്
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം നടക്കാനിരിക്കുന്ന തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിൽ വാർഡുകളുടെ എണ്ണം കൂടുമ്പോൾ പോളിംഗ് ബൂത്തുകളുടെ എണ്ണം കുറയും. പുതിയതായി 1721 വാർഡുകൾ കൂട്ടിച്ചേർത്തപ്പോൾ 3951 പോളിംഗ് ബൂത്തുകൾ നിർത്തലാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ