വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന്റെ തനത് വിദ്യാഭ്യാസ പിന്തുണ പദ്ധതിയായ മക്കളോടൊപ്പം പദ്ധതിയിലെ മെന്റര്‍ മാര്‍ക്കുള്ള ഏകദിന ശില്‍പ്പശാല നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വി.കെ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. ഗ്ലോബല്‍ പീസ് യൂണിവേഴ്സിറ്റിയില്‍ നിന്നും സാമൂഹിക സേവനത്തിന് ഹോണറി ഡോക്ടറേറ്റ് നേടിയ ഡോ.കെ പി ശ്രീധരനെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീര്‍ കുനിങ്ങാരത്ത് ആദരിച്ചു. കായികമേഖലയില്‍ മികച്ച സംഭാവന നല്‍കിയ അബ്ദുല്‍ ഖാദറിനെ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ആദരിച്ചു. സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ കൃഷി ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഷെഫീക്കിനെ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ പി.കല്യാണി ആദരിച്ചു. ആയുര്‍വേദ മെഡിക്കല്‍ ഓഫീസറായി സേവനം അനുഷ്ഠിച്ച് സ്ഥലം മാറി പോകുന്ന ഡോ: എബിയെ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സീനത്ത് വൈശ്യന്‍ ആദരിച്ചു. ഗോത്രവിദ്യാര്‍ഥികള്‍ക്കുള്ള സ്റ്റഡി ടേബിളിന്റെ വിതരണോദ്ഘടനവും ചടങ്ങില്‍ നടന്നു. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.എം.അനില്‍കുമാര്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ കെ.കെ സുരേഷ്, കെ.കെ സന്തോഷ്, ഇംപ്ലിമെന്റ് ഓഫീസര്‍ വി പി വിജയന്‍, ഐ.വി സജിത്ത് എന്നിവര്‍ ശില്‍പ്പശാലയ്ക്ക് നേതൃത്വം നല്‍കി.

നല്ലൂര്‍നാട് കാന്‍സര്‍ കെയര്‍ സെന്ററില്‍ അഡ്വാന്‍സ്ഡ് ഓങ്കോളജി റീഹാബിലിറ്റേഷന്‍, മാമോഗ്രഫി സംവിധാനം
ജില്ലയില്‍ കാന്‍സര്‍ ചികിത്സാ രംഗത്ത് മുന്നേറ്റം സൃഷ്ടിക്കാന്‍ നല്ലൂര്‍നാട് കാന്‍സര്‍ സെന്ററില്‍ മാമോഗ്രഫി സംവിധാനം ഒരുങ്ങുന്നു. സ്തനാര്‍ബുദം, സ്തന സംബന്ധമായ രോഗങ്ങള്‍ എന്നിവ കണ്ടെത്താനുള്ള എക്‌സ്-റേ പരിശോധനയാണ് നല്ലൂര്‍നാട് സെന്ററില്‍ ആരംഭിക്കുന്നത്. എക്‌സ്റേ ചിത്രങ്ങളിലൂടെ