കണിയാമ്പറ്റ ഗവ യു.പി സ്കൂളില്‍ പഠനോത്സവം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂരിഷ ചേനോത്ത് ഉദ്ഘാടനം ചെയ്തു. മൊയ്തു മാസ്റ്റര്‍ എന്‍ഡോവ്മെന്റ് അവാര്‍ഡ് വിതരണം വാര്‍ഡ് മെമ്പര്‍ ലത്തീഫ് മേമാടനും വിദ്യാര്‍ത്ഥികളുടെ മാഗസിന് പ്രകാശനം എസ്.എം.സി ചെയര്മാന് വാഹിദും നിര്‍വഹിച്ചു. എല്‍.എസ്.എസ്, അല്‍-മാഹിര്‍, ഉറുദു, സംസ്കൃതം സ്കോളര്‍ഷിപ്പ് ജേതാക്കളെ പരാപാടിയില്‍ ആദരിച്ചു. പഠനോത്സവത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ പഠനമികവ് പ്രദര്‍ശനവും ഗോത്ര ഫെസ്റ്റും നടന്നു. പി.ടി.എ പ്രസിഡന്റ് ജംഷീര്‍ കാളങ്ങാടന്‍ അധ്യക്ഷനായ പരിപാടിയില്‍ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ജെസ്സി ലെസ്ലി, പ്രധാനധ്യാപിക കെ.ജി ഷൈലജ, വി മൊയ്തു മാസ്റ്റര്‍, ജാഫര്‍ ഇളയിടത്ത്, കെ.ഹാരിസ്, സജിന ഷമീര്‍, എം.അബ്ദുല്‍ ഗഫൂര്‍ എന്നിവർ സംസാരിച്ചു.

ക്രഷ് ഹെല്‍പ്പര്‍ നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.