സാമൂഹ്യസേവന ചാരിറ്റി മേഖലയില്‍ സജീവ സാന്നിധ്യമായ സ്പന്ദനം ചാരിറ്റബിള്‍ സൊസൈറ്റിയുടെ 15-ാം വാര്‍ഷികവും ഫാ.ടെസ്സ സ്പെഷ്യല്‍ സ്‌കൂളിന്റെ സെന്‍സര്‍ ക്ലാസ്റൂമിന്റെ നിര്‍മ്മാണ ഉദ്ഘാടനവും ടെസ്റ്റ സ്‌പെഷ്യല്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വടകര ഡി വൈഎസ്പി പ്രിന്‍സ് അബ്രഹാം നിര്‍വ്വഹിച്ചു.സ്പന്ദനം പ്രസിഡണ്ട് ബാബു ഫിലിപ്പ് കുടക്കച്ചിറ അധ്യക്ഷനായിരുന്നു. രക്ഷാധികാരി ഋഷി ഗ്രൂപ്പ് ചെയര്‍മാന്‍ ജോസഫ് ഫ്രാന്‍സിസ് വടക്കേടത്ത് മുഖ്യ പ്രഭാഷണം നടത്തി. കൈപ്പാണി ഇബ്രാഹിം, കമ്മന മോഹനന്‍, കെ വി ജോയ്, കെ എം ഷിനോജ്, ബ്രാന്‍ അലി എന്നിവര്‍ സംസാരിച്ചു.വിദ്യാര്‍ത്ഥികള്‍ക്ക് ലാപ് ടോപ്പുകളും ചടങ്ങില്‍ വിതരണം ചെയ്തു.

ഓഫീസ് നവീകരണം പ്രവൃത്തി ഉദ്ഘാടനം
വെള്ളമുണ്ട: വയനാട് ജില്ലാപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാരാമ്പറ്റ ഗവ.ഹൈസ്കൂളിൽ നടപ്പിലാക്കുന്ന ഓഫീസ് നവീകരണപദ്ധതി യുടെ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.






