സംസ്ഥാനത്ത് ഇന്ന് 3047 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

മലപ്പുറം 504, കോഴിക്കോട് 399, എറണാകുളം 340, തൃശൂര്‍ 294, കോട്ടയം 241, പാലക്കാട് 209, ആലപ്പുഴ 188, തിരുവനന്തപുരം 188, കൊല്ലം 174, വയനാട് 160, ഇടുക്കി 119, കണ്ണൂര്‍ 103, പത്തനംതിട്ട 91, കാസര്‍ഗോഡ് 37 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 32,869 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 77,27,986 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2990 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 35 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2707 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 275 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 478, കോഴിക്കോട് 387, എറണാകുളം 322, തൃശൂര്‍ 286, കോട്ടയം 227, പാലക്കാട് 83, ആലപ്പുഴ 182, തിരുവനന്തപുരം 112, കൊല്ലം 170, വയനാട് 150, ഇടുക്കി 104, കണ്ണൂര്‍ 87, പത്തനംതിട്ട 84, കാസര്‍ഗോഡ് 35 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. വയനാട് 7, തിരുവനന്തപുരം, കണ്ണൂര്‍ 5 വീതം, പാലക്കാട് 4, എറണാകുളം 3, കൊല്ലം, കോഴിക്കോട് 2 വീതം, മലപ്പുറം, തൃശൂര്‍ 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4172 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 262, കൊല്ലം 311, പത്തനംതിട്ട 203, ആലപ്പുഴ 203, കോട്ടയം 301, ഇടുക്കി 49, എറണാകുളം 536, തൃശൂര്‍ 676, പാലക്കാട് 301, മലപ്പുറം 629, കോഴിക്കോട് 417, വയനാട് 72, കണ്ണൂര്‍ 176, കാസര്‍ഗോഡ് 36 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 64,028 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,76,368 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,50,174 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,37,460 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,714 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1116 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. കോട്ടയം ജില്ലയിലെ കോട്ടയം മുന്‍സിപ്പാലിറ്റി (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 17) ആണ് പുതിയ ഹോട്ട് സ്‌പോട്ട്

ഇന്ന് 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 465 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ഓഫീസ് നവീകരണം പ്രവൃത്തി ഉദ്ഘാടനം

വെള്ളമുണ്ട: വയനാട് ജില്ലാപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാരാമ്പറ്റ ഗവ.ഹൈസ്കൂളിൽ നടപ്പിലാക്കുന്ന ഓഫീസ് നവീകരണപദ്ധതി യുടെ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.

കാട്ടിക്കുളത്ത് രുചിമേളം

കാട്ടിക്കുളം: രണ്ടാം ക്ലാസിലെ രുചിമേളം എന്ന പാഠഭാഗത്തോടനുബന്ധിച്ച് നാടൻ പലഹാരങ്ങൾ പരിചയപ്പെടുക, പാചകക്കുറിപ്പ് തയ്യാറാക്കുക തുടങ്ങിയ പഠന ലക്ഷ്യങ്ങളിലൂന്നിയ പ്രവർത്തനങ്ങളുടെ ഭാഗമായി കാട്ടിക്കുളം ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ നാടൻ പലഹാര മേളയും പ്രദർശനവും

ശ്വാസകോശ അറകള്‍ നീക്കം ചെയ്യാതെ ശ്വാസനാളിയിലെ കാന്‍സര്‍ ശസ്ത്രക്രിയ : കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ അപൂര്‍വ്വ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു.

കണ്ണൂര്‍ : ശ്വാസനാളിയില്‍ ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ബാധിച്ച 26 വയസ്സുകാരിക്ക് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ അപൂര്‍വ്വ ശസ്ത്രക്രിയ വിജയകരായി പൂര്‍ത്തീകരിച്ചു. വലത് ശ്വാസകോശത്തിന്റെ മധ്യ അറയിലെ ശ്വാസനാളിയിലാണ് ട്യൂമര്‍ ബാധിച്ചത്. സാധാരണഗതിയില്‍ ഇത്തരം

വിദ്യാർഥിനിക്ക് അശ്ലീല വിഡിയോ അയച്ചു, സ്വകാര്യ ചിത്രങ്ങൾ വാങ്ങി; യുവാവ് അറസ്റ്റിൽ

കുന്ദമംഗലം : പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയോട് ഫോണിലൂടെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്‌റ്റിൽ. ചേളന്നൂർ കണ്ണങ്കര ആനപ്പാറക്കൽ വീട്ടിൽ അനുരാജിനെ ആണ് കുന്ദമംഗലം പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. പടനിലം സ്വദേശിനിയായ വിദ്യാർഥിനിയെ ഇൻസ്റ്റഗ്രാമിലൂടെ

കുട്ടികളിലും ടെൻഷൻ: തിരിച്ചറിയേണ്ട ലക്ഷണങ്ങളും പരിഹാര മാർഗങ്ങളും

പൊതുവേ ടെൻഷൻ മുതിർന്നവരുടെ പ്രശ്നമായി മാത്രമാണ് നമ്മൾ കാണാറുള്ളത്. എന്നാൽ, വിദഗ്ധരുടെ അഭിപ്രായത്തിൽ കുട്ടികളിലും ടെൻഷനും ഉത്കണ്ഠയും വ്യാപകമായി കാണപ്പെടുന്നു. പലപ്പോഴും മാതാപിതാക്കളും അധ്യാപകരും അത് ശ്രദ്ധിക്കാതെ പോകുന്നത് കുട്ടിയുടെ വളർച്ചയെയും ആത്മവിശ്വാസത്തെയും പ്രതികൂലമായി

ഇനി ആധാര്‍ കാര്‍ഡ് കൈയില്‍കൊണ്ടു നടക്കേണ്ട, ആധാര്‍ ആപ്പ് പുറത്തിറങ്ങി, അറിയേണ്ടതെല്ലാം

ന്യൂഡല്‍ഹി: ഇനി ആധാര്‍ കാര്‍ഡ് കൈയില്‍കൊണ്ടു നടക്കേണ്ട, നിരവധി ഫീച്ചറുകളുമായി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആധാര്‍ ആപ്പ് പുറത്തിറക്കി. ആധാര്‍ ആപ്പ് ലഭ്യമാകുന്നതോടെ ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പി എല്ലായിടത്തും കൊണ്ടുപോകേണ്ട

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.