എടവക സ്വദേശികളായ 81 പേര്‍, മാനന്തവാടി 19 പേര്‍, ബത്തേരി 14 പേര്‍, മീനങ്ങാടി, കല്‍പ്പറ്റ 8 പേര്‍ വീതം, പടിഞ്ഞാറത്തറ ഏഴ് പേര്‍, കണിയാമ്പറ്റ, മേപ്പാടി, നെന്മേനി, നൂല്‍പ്പുഴ, തിരുനെല്ലി, തൊണ്ടര്‍നാട്, വെള്ളമുണ്ട, വെങ്ങപ്പള്ളി, വൈത്തിരി 2 പേര്‍ വീതം, മൂപ്പൈനാട്, മുട്ടില്‍, പനമരം, പുല്‍പ്പള്ളി, തവിഞ്ഞാല്‍ സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

ഓഫീസ് നവീകരണം പ്രവൃത്തി ഉദ്ഘാടനം
വെള്ളമുണ്ട: വയനാട് ജില്ലാപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാരാമ്പറ്റ ഗവ.ഹൈസ്കൂളിൽ നടപ്പിലാക്കുന്ന ഓഫീസ് നവീകരണപദ്ധതി യുടെ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.






