കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (28.12) പുതുതായി നിരീക്ഷണത്തിലായത് 421 പേരാണ്. 337 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 9641 പേര്‍. ഇന്ന് വന്ന 29 പേര്‍ ഉള്‍പ്പെടെ 562 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 280 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 205536 സാമ്പിളുകളില്‍ 204614 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 188331 നെഗറ്റീവും 16283 പോസിറ്റീവുമാണ്.

ശ്വാസകോശ അറകള്‍ നീക്കം ചെയ്യാതെ ശ്വാസനാളിയിലെ കാന്‍സര്‍ ശസ്ത്രക്രിയ : കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ അപൂര്‍വ്വ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു.
കണ്ണൂര്‍ : ശ്വാസനാളിയില്‍ ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ബാധിച്ച 26 വയസ്സുകാരിക്ക് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ അപൂര്‍വ്വ ശസ്ത്രക്രിയ വിജയകരായി പൂര്‍ത്തീകരിച്ചു. വലത് ശ്വാസകോശത്തിന്റെ മധ്യ അറയിലെ ശ്വാസനാളിയിലാണ് ട്യൂമര്‍ ബാധിച്ചത്. സാധാരണഗതിയില്‍ ഇത്തരം







