കേരള വനിതാ കമ്മിഷന്റെ വയനാട് ജില്ലയിലെ അദാലത്ത് നാളെ രാവിലെ 10.30 മുതല്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും അദാലത്ത് സംഘടിപ്പിക്കുക. പരാതിക്കാരെയും എതിര്‍കക്ഷികളെയും മാത്രമേ അദാലത്ത് നടക്കുന്ന ഹാളില്‍ പ്രവേശിപ്പിക്കുകയുള്ളൂ. കുട്ടികളെയും പ്രത്യേകിച്ച്, പത്ത് വയസ്സിനു താഴെയുള്ളവര്‍, മുതിര്‍ന്ന പൗരന്‍മാര്‍, രോഗമുള്ളവര്‍ എന്നിവരെ കൂടെക്കൊണ്ടുവരുന്നത് കഴിയുന്നതും ഒഴിവാക്കണം. അദാലത്തിനെത്തുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം.

കാട്ടിക്കുളത്ത് രുചിമേളം
കാട്ടിക്കുളം: രണ്ടാം ക്ലാസിലെ രുചിമേളം എന്ന പാഠഭാഗത്തോടനുബന്ധിച്ച് നാടൻ പലഹാരങ്ങൾ പരിചയപ്പെടുക, പാചകക്കുറിപ്പ് തയ്യാറാക്കുക തുടങ്ങിയ പഠന ലക്ഷ്യങ്ങളിലൂന്നിയ പ്രവർത്തനങ്ങളുടെ ഭാഗമായി കാട്ടിക്കുളം ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ നാടൻ പലഹാര മേളയും പ്രദർശനവും







