മാനന്തവാടി കെഎസ്ടിഎ മാനന്തവാടി ഉപജില്ല സമ്മേളനം വിജയിപ്പിക്കുന്നതിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.സംഘാടകസമിതി രൂപീകരണയോഗം മാനന്തവാടി നഗരസഭ ഡിവിഷൻ കൗൺസിലർ ബിജു അമ്പിത്തറ ഉദ്ഘാടനം ചെയ്തു.2021 ജനുവരി 2ന് ആറാട്ടുതറ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ആണ് സബ് ജില്ലാ സമ്മേളനം നടക്കുന്നത്.സംഘാടക സമിതിയുടെ രക്ഷാധികാരിയായി ഓ .ആർ.കേളു എംഎൽഎയും ചെയർമാനായി എം.രജീഷും കൺവീനറായി ബോബി മാസ്റ്ററും തിരഞ്ഞെടുക്കപ്പെട്ടു.
യോഗത്തിൽ നഗരസഭ കൗൺസിലർ വിപിൻ വേണുഗോപാൽ, വി.എ ദേവകി,എം.ടി. മാത്യു, പി.എഗിരിജ, കെ.മുഹമ്മദാലി, ലീലാ ഭായി , സുനിൽ ,കെ.അനൂപ് കുമാർ എന്നിവർ സംസാരിച്ചു.








