മലയാളി പ്രേക്ഷകരുടേയും മോളിവുഡിന്റേയു സ്വകാര്യ അഹങ്കാരങ്ങളാണ് നടൻ മോഹൻലാലും മമ്മൂട്ടിയും. മലയാള സിനിമയെ ഇന്നു കാണുന്ന രീതിയിലേയ്ക്ക് ഉയർത്തിയതിൽ താരങ്ങളുടെ പങ്ക് വളരെ വലുതാണ്. തുടക്ക കാലത്ത് തങ്ങളുടെ കൈകളിൽ എത്തിയ കഥാപാത്രങ്ങളെ വലിപ്പം ചെറുപ്പം നോക്കാതെയായിരുന്നു താരങ്ങൾ ഏറ്റെടുത്ത് അവതരിപ്പിച്ചത്. ഇത് തന്നെയായിരുന്നു ഇവരുടെ കരിയർ മാറ്റിയതും.
കാലത്തിനോടൊപ്പം തന്നെ വളരെ മാറ്റത്തോടെയാണ് സിനിമയും സഞ്ചരിക്കുന്നത്. സിനിമയുടെ ശൈലിയും നിർമ്മാണ രീതിയും മാറുന്നതിനോടൊപ്പം തന്നെ ദിനംപ്രതി നിരവധി താരങ്ങളാണ് മലയാള സിനിമയിൽ എത്തുന്നത്. 2020 ൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ തിരഞ്ഞത് ഡിക്യുവിനെൽ ഇന്ത്യൻ പ്രേക്ഷകർ ഗൂഗിളിൽ തിരഞ്ഞ മലയാളി താരങ്ങൾ ഇവരാണ്. സൂപ്പർ താരങ്ങളായ മോഹൻലാലിനേയും മമ്മൂട്ടിയേയും പിന്നിലാക്കി യുവതാരമാണ് ഗൂഗിൽ റാങ്കിൽ മുന്നിൽ എത്തിയിരിക്കുന്നത്.
ദുൽഖർ സൽമാൻ
ഈ വർഷം ഇന്ത്യൻ പ്രേക്ഷകർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞിരിക്കുന്നത് നടൻ ദുൽഖർ സൽമാനെയാണ്. തമിഴ് , മലയാളം ഭാഷകളിലായി ഈ വർഷം രണ്ട് ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തു വന്നത്. ലോക്ക് ഡൗണിന് മുൻപായിരുന്നു ഈ രണ്ട് ചിത്രങ്ങളും പുറത്തിറങ്ങിയത്. ഫെബ്രുവരി 28 നായിരുന്നു തമിഴ് ചിത്രമായ കണ്ണും കണ്ണും കൊള്ളയടിത്താൽ പ്രദർശനത്തിനെത്തിയത്. പിന്നീട് നെറ്റ്ഫ്ലിക്സിലും റിലീസ് ചെയ്തിരുന്നു. വരനെ ആവശ്യമുണ്ട് ആണ് ദുൽഖറിന്റേതായി പുറത്തിറങ്ങിയ മലയാള ചിത്രം. തിയേറ്റർ റിലീസായി പുറത്തിറങ്ങിയ ചിത്രം വലിയ വിജയമായിരുന്നു. ദുൽഖറിന്റെ ചിത്രങ്ങൾ, പിതാവ് ഇവയാണ് ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട ടോപ്പിക്കുകൾ.
ദുൽഖർ കഴിഞ്ഞാൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരഞ്ഞത് നടൻ മോഹൻലാലിനെയാണ്. ഈ വർഷം ബിഗ് ബജറ്റ് ചിത്രങ്ങളായിരുന്നു താരത്തിന്റേതായി പ്രഖ്യാപിച്ചത്. എന്നാൽ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഇവയൊന്നും റിലീസിനെത്തിയിരുന്നില്ല. മരയ്ക്കാർ അറബിക്കടലിന്റെ സിംഹമാണ് 2020 ൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന മോഹൻലാൽ ചിത്രം.തിയേറ്റർ റിലീസായിട്ടാകും ചിത്രം എത്തുക. മോഹൻലാലിന്റെ പുതിയ കാർ, വയസ്,പുരസ്കാരം, തുടങ്ങിയവായണ് തുടങ്ങിയവയാണ് ഗൂഗിളിൽ ഏറ്റവും കൂടുതൽ തെരഞ്ഞത്.
മമ്മൂട്ടി
ഗൂഗിൾ റാങ്കിൽ മൂന്നാം സ്ഥാനമാണ് മെഗാസ്റ്റാർ മമ്മൂട്ടിക്കുള്ളത്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളും തിയേറ്ററുകളിൽ എത്തിയിരുന്നില്ല. എങ്കിലും സോഷ്യൽ മീഡിയയിലെ ഹോട്ട് ടോപ്പിക്കായിരുന്നു മമ്മൂട്ടി. മെഗാസ്റ്റാറിന്റെ വയസ്, മമ്മൂട്ടിയുടെ പുതിയ വീട്, ദുൽഖറിന്റെ ചിത്രമായ കണ്ണും കണ്ണും കൊള്ളയടിത്താൽ തുടങ്ങിയവയായിരുന്നു ഗൂഗിളിൽ തെരഞ്ഞത്.
റാങ്കിൽ നാലാം സ്ഥാനം നടൻ പൃഥ്വിരാജിന് ആണ്. ഈ വർഷം പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രമാണ് അയ്യപ്പനും കോശിയും. അന്തരിച്ച സംവിധായകൻ സച്ചി സംവിധാനം ചെയ്ത ചിത്രം തെന്നിന്ത്യയിലും ബോളിവുഡിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകൾ അണിയറയിൽ ഒരുങ്ങുകയാണ്. അയ്യപ്പനും കോശിയും, പൃഥ്വിരാജിന്റെ വീട്, വിദ്യാഭ്യാസ യോഗ്യത , അയ്യപ്പനും കോശിയും കാസ്റ്റ് തുടങ്ങിയവയാണ് നടൻറേതായി ഗൂഗിളിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്തത്.







