ദേശീയ നഴ്സിംഗ് കമ്മിഷൻ ബിൽ പിൻവലിക്കുക, സംസ്ഥാന നഴ്സിംഗ് കൗൺസിലുകൾ നിലനിർത്തുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ജില്ലാ പോസ്റ്റ് ഓഫീസ് കൽപറ്റലേക്ക് സംയുക്ത സമരസമിതി നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി. കൽപറ്റ പഴയ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നാരംഭിച്ച മാർച്ചും ധർണയും കൽപറ്റ നിയോജക മണ്ഡലം എംഎൽഎ സി.കെ.ശശിന്ദ്രൻ ഉദ്ഘാടനം ചെയ്തു..
NHMEU ജില്ലാ സെക്രട്ടറി സുരേഷ് കെ.വി. അധ്യക്ഷത വഹിച്ചു.
കെ.ജി.എൻ.എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശാന്തമ്മ ടി.കെ,
പ്രേംജിത്ത്(കെ.ജി എസ് .എൻ.എ),റോബിൻ കെ.പി(പാലിയേറ്റീവ് നഴ്സസ് പ്രതിനിധി) എന്നിവർ സംസാരിച്ചു. ചടങ്ങിൽ സമരസമിതി കൺവീനർ മേഴ്സി വി.എം.സ്വാഗതവും
കെ.ജി.എൻ.എ ജില്ലാ പ്രസിഡന്റ് എൻ.കെ വിജയകുമാരി നന്ദിയും പറഞ്ഞു.







