മാനന്തവാടി ഗവ: എഞ്ചിനീയറിംഗ് കോളേജില്‍ ഒഴിവുള്ളതും ഒഴിവുവരാന്‍ സാധ്യതയുള്ളതുമായ ഒന്നാം വര്‍ഷ ബി ടെക് ലെറ്റ് (ലാറ്ററല്‍ എന്‍ട്രി) സീറ്റുകളിലേക്ക് ഡി റ്റി ഇ ലെറ്റ് പ്രോസ്പെക്ടസിന് വിധേയമായി സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ചെക്ക് ലിസ്റ്റില്‍ പറഞ്ഞിരിക്കുന്ന ആവശ്യമായ രേഖകള്‍ സഹിതം ഡിസംബര്‍ 30 ന് 1 മണിക്ക് മുന്‍പായി നേരിട്ട് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ പ്രവേശനം ലഭിച്ചവര്‍ പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നും അഡ്മിഷന്‍ സ്ലിപ്പ് / എന്‍.ഒ.സി ഹാജരാക്കേണ്ടതാണ്. പുതുതായി പ്രവേശനം ലഭിക്കുന്നവര്‍ അന്നേ ദിവസം തന്നെ എല്ലാ അസ്സല്‍ രേഖകളും ചെക്ക് ലിസ്റ്റ് പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കി മുഴുവന്‍ ഫീസും അടക്കേണ്ടതാണ്. വിവരങ്ങള്‍ക്ക് www.gecwyd.ac.in വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 04935 257321

പുരുഷന്മാർക്ക് ആമാശയ കാൻസർ വരാൻ സാധ്യത കൂടുതലാണെന്ന് വിദഗ്ധർ! പിന്നിൽ ചില കാരണങ്ങളുണ്ട്
ഓരോ വർഷവും നിരവധി പേർക്കാണ് ആമാശയ കാൻസർ പിടിപെടുന്നത്. പല പഠനങ്ങളും തെളിയിക്കുന്നത് സ്ത്രീകളെക്കാൾ ഈ രോഗം പിടിപെടാൻ സാധ്യത കൂടുതൽ പുരുഷന്മാർക്കാണെന്നാണ്. എന്തുകൊണ്ടാണ് ഇങ്ങനൊരു വ്യത്യാസം വന്നതെന്ന കാര്യങ്ങൾ കൃത്യമായി മനസിലാക്കിയാൽ ഈ






