75 ലക്ഷത്തിന്‍റെ സമ്മാനം വീട്ടിലെത്തിയത് അമ്മ കൊണ്ടുവന്ന 500 രൂപയുടെ ഭാഗ്യം വഴി.

അമ്മ എടുത്ത കാരുണ്യ ടിക്കറ്റിന് 500 രൂപയുടെ സമ്മാനം അടിച്ചു. തുക കൈപ്പറ്റാൻ ടിക്കറ്റുമായി കടയിലെത്തിയപ്പോൾ നൽകാൻ പണമില്ലാത്തതിനാൽ പകരം നൽകിയത് വിൻവിൻ ഭാഗ്യക്കുറിയുടെ ടിക്കറ്റുകൾ.

നറുക്കെടുപ്പിൽ ആ ടിക്കറ്റുകളിലൊന്നിന് ലഭിച്ചത് 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം. ചേർത്തല നഗരസഭയിൽ മൂന്നാം വാർഡിൽ താമസിക്കുന്ന കൊച്ചുചിറയിൽ ബിജുവിനാണ് അമ്മയുടെ കൈകളിലൂടെ വലിയ ഭാഗ്യമെത്തിയത്.

ബിജുവിന്‍റെ അമ്മ പത്മവല്ലി എടുത്ത ടിക്കറ്റിന് 500 രൂപ സമ്മാനം ലഭിച്ചിരുന്നു. ഈ ടിക്കറ്റുമായി ബിജു വടക്കേ അങ്ങാടിയിലെ ഭാഗ്യക്കുറി കടയിലെത്തി.

എന്നാൽ അപ്പോൾ കടയുടമയുടെ പക്കൽ 500 രൂപ ഇല്ലായിരുന്നു. ഇതോടെ പകരം ലോട്ടറി ടിക്കറ്റ് മതിയെന്ന് ബിജു ആവശ്യപ്പെടുകയായിരുന്നു. മൂന്നു വിൻവിൻ ടിക്കറ്റുകളാണ് ബിജുവിന് കടക്കാരൻ നൽകിയത്. ബാക്കി തുകയ്ക്കുള്ള ടിക്കറ്റ് വൈകിട്ട് വാങ്ങാമെന്ന് പറഞ്ഞു ബിജു മടങ്ങുകയും ചെയ്തു.

വൈകിട്ട് ലോട്ടറി എടുക്കാൻ എത്തിയപ്പോഴാണ് രാവിലെ വാങ്ങിയ വിൻവിൻ ഭാഗ്യക്കുറിയുടെ WJ-693433 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ചിരിക്കുന്നതെന്ന് ബിജുവിന് മനസിലായത്.

വയലാർ പാലത്തിനു സമീപം വീടിനോട് ചേർന്ന് ചെറിയ കട നടത്തുകയാണ് ബിജുവിന്‍റെ അമ്മ പത്മവല്ലി. ഇടയ്ക്കു ഭാഗ്യക്കുറി കച്ചവടക്കാർ കടയിലെത്തുമ്പോൾ പത്മവല്ലി ടിക്കറ്റ് വാങ്ങാറുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം വാങ്ങിയ കാരുണ്യ ടിക്കറ്റിനാണ് 500 രൂപ സമ്മാനം ലഭിച്ചത്.

75 ലക്ഷം രൂപ സമ്മാനം ലഭിച്ചെങ്കിലും വലിയ മോഹങ്ങളൊന്നും ബിജുവിന് ഇല്ല. ചോർന്നൊലിക്കുന്ന വീട് പുതുക്കി പണിയുകയാണ് ആദ്യത്തെ ലക്ഷ്യം.

കൂടാതെ ബാങ്കിൽ നിന്ന് കടമെടുത്ത പണം തിരിച്ചടയ്ക്കുകയും വേണം. കുമ്പളത്തെ സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ് ബിജു.

മരം ലേലം

കല്‍പ്പറ്റ ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പില്‍ വൈദ്യുതി ടവറിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് തടസമായ 20 മരങ്ങള്‍ ലേലം ചെയ്യുന്നു. താത്പര്യമുള്ളവര്‍ നവംബര്‍ 14 ന് രാവിലെ 11 ന് കല്‍പ്പറ്റ വില്ലേജ് ഓഫീസ് പരിസരത്ത്

റേഷന്‍ കാര്‍ഡുകള്‍ തരംമാറ്റാന്‍ അവസരം

പൊതുവിഭാഗം റേഷന്‍ കാര്‍ഡുകളില്‍ അര്‍ഹരായ കുടുംബങ്ങളെ മുന്‍ഗണനാ വിഭാഗത്തിലേക്ക് (പിഎച്ച്എച്ച്) തരം മാറ്റാന്‍ നവംബര്‍ 17 മുതല്‍ ഡിസംബര്‍ 16 വരെ അപേക്ഷ നല്‍കാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ആവശ്യമായ രേഖകളുമായി അക്ഷയ

ദര്‍ഘാസ് ക്ഷണിച്ചു.

വനിതാ ശിശു വികസന വകുപ്പിന് കീഴിലെ മാനന്തവാടി ശിശു വികസന ഓഫീസ് ആവശ്യത്തിന് വാഹനം വാടകക്ക് നല്‍കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ നവംബര്‍ 27 ഉച്ചയ്ക്ക് രണ്ട് വരെ മാനന്തവാടി ശിശു

ദേശീയ ലോക് അദാലത്ത് ഡിസംബര്‍ 13 ന്

ദേശീയ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി കോടതികളില്‍ ഡിസംബര്‍ 13 ന് ദേശീയ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. ചെക്ക് കേസുകള്‍, തൊഴില്‍ തര്‍ക്കങ്ങള്‍, വൈദ്യുതി, വെള്ളക്കരം, മെയിന്റനന്‍സ് കേസുകള്‍,

മാതൃകാ പെരുമാറ്റ ചട്ടം പാലിക്കണം: ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മാതൃകാ പെരുമാറ്റ ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ പറഞ്ഞു. മാതൃകാ പെരുമാറ്റ

മരങ്ങള്‍ ലേലം ചെയ്യുന്നു.

ബാണാസുര സാഗര്‍ ജലസേചന പദ്ധതിക്ക് കീഴില്‍ കുറുമ്പാല ഭാഗത്തെ ജലവിതരണ കനാല്‍ നിര്‍മാണ സ്ഥലത്തുള്ള മരങ്ങള്‍ നവംബര്‍ 18 രാവിലെ 11 ന് ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍: 04936

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.