സംസ്ഥാനത്ത് 6268 ഇന്ന് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 1006, പത്തനംതിട്ട 714, കോഴിക്കോട് 638, കൊല്ലം 602, കോട്ടയം 542, ആലപ്പുഴ 463, തൃശൂര്‍ 450, മലപ്പുറം 407, പാലക്കാട് 338, തിരുവനന്തപുരം 320, വയനാട് 267, കണ്ണൂര്‍ 242, ഇടുക്കി 204, കാസര്‍ഗോഡ് 75 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 29 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 63,887 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.81 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 78,53,651 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3042 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 102 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5652 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 460 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 919, പത്തനംതിട്ട 612, കോഴിക്കോട് 611, കൊല്ലം 593, കോട്ടയം 502, ആലപ്പുഴ 454, തൃശൂര്‍ 433, മലപ്പുറം 394, പാലക്കാട് 222, തിരുവനന്തപുരം 207, വയനാട് 253, കണ്ണൂര്‍ 195, ഇടുക്കി 190, കാസര്‍ഗോഡ് 67 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

54 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 12, കണ്ണൂര്‍ 10, പത്തനംതിട്ട 8, തിരുവനന്തപുരം 7, കോഴിക്കോട് 5, കാസര്‍ഗോഡ് 4, പാലക്കാട് 3, തൃശൂര്‍, വയനാട് 2 വീതം, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5707 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 392, കൊല്ലം 389, പത്തനംതിട്ട 243, ആലപ്പുഴ 479, കോട്ടയം 517, ഇടുക്കി 222, എറണാകുളം 780, തൃശൂര്‍ 451, പാലക്കാട് 333, മലപ്പുറം 609, കോഴിക്കോട് 718, വയനാട് 217, കണ്ണൂര്‍ 201, കാസര്‍ഗോഡ് 156 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 65,394 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,87,104 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,47,725 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,35,609 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,116 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1426 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ പുതൂര്‍ (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 19), പത്തനംതിട്ട ജില്ലയിലെ ചിറ്റാര്‍ (സബ് വാര്‍ഡ് 1), കോഴഞ്ചേരി (സബ് വാര്‍ഡ് 1), സീതത്തോട് (13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

ഇന്ന് 7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 460 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

മരം ലേലം

കല്‍പ്പറ്റ ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പില്‍ വൈദ്യുതി ടവറിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് തടസമായ 20 മരങ്ങള്‍ ലേലം ചെയ്യുന്നു. താത്പര്യമുള്ളവര്‍ നവംബര്‍ 14 ന് രാവിലെ 11 ന് കല്‍പ്പറ്റ വില്ലേജ് ഓഫീസ് പരിസരത്ത്

റേഷന്‍ കാര്‍ഡുകള്‍ തരംമാറ്റാന്‍ അവസരം

പൊതുവിഭാഗം റേഷന്‍ കാര്‍ഡുകളില്‍ അര്‍ഹരായ കുടുംബങ്ങളെ മുന്‍ഗണനാ വിഭാഗത്തിലേക്ക് (പിഎച്ച്എച്ച്) തരം മാറ്റാന്‍ നവംബര്‍ 17 മുതല്‍ ഡിസംബര്‍ 16 വരെ അപേക്ഷ നല്‍കാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ആവശ്യമായ രേഖകളുമായി അക്ഷയ

ദര്‍ഘാസ് ക്ഷണിച്ചു.

വനിതാ ശിശു വികസന വകുപ്പിന് കീഴിലെ മാനന്തവാടി ശിശു വികസന ഓഫീസ് ആവശ്യത്തിന് വാഹനം വാടകക്ക് നല്‍കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ നവംബര്‍ 27 ഉച്ചയ്ക്ക് രണ്ട് വരെ മാനന്തവാടി ശിശു

ദേശീയ ലോക് അദാലത്ത് ഡിസംബര്‍ 13 ന്

ദേശീയ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി കോടതികളില്‍ ഡിസംബര്‍ 13 ന് ദേശീയ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. ചെക്ക് കേസുകള്‍, തൊഴില്‍ തര്‍ക്കങ്ങള്‍, വൈദ്യുതി, വെള്ളക്കരം, മെയിന്റനന്‍സ് കേസുകള്‍,

മാതൃകാ പെരുമാറ്റ ചട്ടം പാലിക്കണം: ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മാതൃകാ പെരുമാറ്റ ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ പറഞ്ഞു. മാതൃകാ പെരുമാറ്റ

മരങ്ങള്‍ ലേലം ചെയ്യുന്നു.

ബാണാസുര സാഗര്‍ ജലസേചന പദ്ധതിക്ക് കീഴില്‍ കുറുമ്പാല ഭാഗത്തെ ജലവിതരണ കനാല്‍ നിര്‍മാണ സ്ഥലത്തുള്ള മരങ്ങള്‍ നവംബര്‍ 18 രാവിലെ 11 ന് ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍: 04936

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.