കൽപ്പറ്റ: പുരോഗമന വിപ്ലവവിദ്യാർത്ഥി പ്രസ്ഥാനം എസ്.എഫ്. ഐയുടെ അൻപതാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംമ്പര ജാഥ ജില്ലാ കേന്ദ്രത്തിൽ ആവേശകരമായി നടത്തപ്പെട്ടു. സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത പതാകാദിനത്തോടനുബന്ധിച്ച് ജില്ലാ പ്രസിഡൻ്റ് അജ്നാസ് അഹമ്മദ് എസ്എഫ്ഐ പതാക ഉയർത്തി.
അമ്പത് വർഷങ്ങൾ അടയാളപ്പെടുത്തിയ വർണ്ണ ബലൂണുകൾ വാനിലേക്കുയർത്തിവിട്ടാണ് വിദ്യാർത്ഥികൾ വാർഷികദിനം വർണാഭമാക്കിയത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന പരിപാടി കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തുന്ന കർഷകസത്യാഗ്രഹത്തിന് മുന്നിൽ ഐക്യദാർഢ്യ മുദ്രാവാക്യങ്ങൾ മുഴക്കി സംഘടനയുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തു. സംഘടനക്കുവേണ്ടി കഴിഞ്ഞ കാലങ്ങളിൽ ജീവൻ ത്യജിച്ച മുപ്പത്തിമൂന്നോളം രക്തസാക്ഷികളെ അനുസ്മരിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങളും മറ്റും എസ്. എഫ്. ഐയുടെ അൻപത് കൊല്ലത്തെ പോരാട്ടങ്ങളെയും വിദ്യാർത്ഥി പക്ഷ നിലപാടുകളെയും ഓർമ്മിപ്പിക്കുന്നതായി. പരിപാടീ സംസ്ഥാന ജോ. സെക്രട്ടറി അഡ്വ:ടി.പി രഹന സബീന ഉദ്ഘാടനം ചെയ്തു.
വിനീഷ് കുമാർ, കെ ആർ അവിഷിത്ത്, ജോയൽ ജോസഫ്, എൽദോസ് മത്തായി, കിരൺ സ്റ്റാം തോമസ് എന്നിവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറി ജോബിസൺ ജെയിംസ് സ്വാഗതവും ജില്ലാ ജോ: സെക്രട്ടറി ജിഷ്ണു ഷാജി നന്ദിയും പറഞ്ഞു.

തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട; 87 ലക്ഷം രൂപ പിടികൂടി
തോൽപ്പെട്ടി: എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 86.58 ലക്ഷം രൂപ പിടികൂടി. സംഭവത്തിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലെ യാത്രക്കാരായിരുന്ന രണ്ട് മഹാരാഷ്ട്ര സ്വദേശികളെ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ മൂന്നു






