സന്നദ്ധസംഘടനയായ ഹരിഹരപുത്ര ധര്‍മ പരിപാലന സഭ വയനാട് ജില്ലയിലെ ആദിവാസി സാക്ഷരത പഠിതാക്കള്‍ക്കായി പതിനായിരം മാസ്‌കുകളും സാനിറ്റൈസറുകളും നല്‍കി. ജില്ലാ സാക്ഷരതാമിഷനു വേണ്ടി മാസ്‌ക്കുകളും സാനിറ്റൈസറുകളും ജില്ലാ കളക്ടര്‍ ഡോ .അദീല അബ്ദുള്ള ട്രസ്റ്റിന്റെ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി. അനൂപ്കുമാര്‍, ജില്ലാ കോര്‍ഡിനേറ്റര്‍ എം വേലുസ്വാമി എന്നിവരില്‍ നിന്ന് ഏറ്റുവാങ്ങി. ചടങ്ങില്‍ ജില്ലാ സാക്ഷരത മിഷന്‍ കോര്‍ഡിനേറ്റര്‍ പി.എന്‍ ബാബു ,ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. എം ഷൈജു, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഇന്‍ ചാര്‍ജ് സുഭദ്ര നായര്‍, ജില്ലാ സാക്ഷരത മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ സ്വയനാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട; 87 ലക്ഷം രൂപ പിടികൂടി
തോൽപ്പെട്ടി: എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 86.58 ലക്ഷം രൂപ പിടികൂടി. സംഭവത്തിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലെ യാത്രക്കാരായിരുന്ന രണ്ട് മഹാരാഷ്ട്ര സ്വദേശികളെ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ മൂന്നു






