മാനന്തവാടി രൂപതയിലെ കുറുമണി സെന്റ് സെബാസ്റ്റ്യൻസ് ഇടവകയിലെ ഈ വർഷത്തെ പുൽകൂട് ഏറെ ശ്രദ്ധേയമാകുന്നു. രാജ്യതലസ്ഥാനത്തു അതിജീവനത്തിനായ് പോരാടുന്ന കർഷകജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു ഒരു ട്രാക്ടറിലാണ് ഇവർ ക്രിസ്തുമസ് പുൽകൂട് ഒരുക്കിയിരിക്കുന്നത്.
കലാകാരനായ ഷാജു പുത്തൻപറമ്പിൽ, കെസിവൈഎം അംഗങ്ങളായ ആൽബിൻ ആറ്റുമാലിൽ, കിരൺ കൊല്ലൻകുന്നേൽ, എന്നിവരുടെ നേതൃത്വത്തിൽ ഇരുപതോളം ചെറുപ്പക്കാരാണ് ഇത് ഒരുക്കിയിരിക്കുന്നത്. വികാരി ഫാ. സെബാസ്റ്റ്യൻ പുത്തെന്റെയും കൈക്കാരന്മാരുടെയും പരിപൂർണ പിന്തുണയോടെയാണ് ഈ ആത്‌മീയ പ്രതിരോധം വിളിച്ചോതുന്ന കലാസൃഷ്ടി ഒരുക്കിയത്.

തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട; 87 ലക്ഷം രൂപ പിടികൂടി
തോൽപ്പെട്ടി: എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 86.58 ലക്ഷം രൂപ പിടികൂടി. സംഭവത്തിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലെ യാത്രക്കാരായിരുന്ന രണ്ട് മഹാരാഷ്ട്ര സ്വദേശികളെ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ മൂന്നു






