എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്കുള്ള സിലബസ് ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്കുള്ള സിലബസ് പാഠഭാഗങ്ങൾ ഇന്ന് പ്രസിദ്ധീകരിക്കും. 40 ശതമാനം പാഠഭാഗങ്ങൾക്കാണ് ഊന്നൽ നൽകുക. ഈ പാഠഭാഗങ്ങളിൽ നിന്ന് തന്നെ പരമാവധി മാർക്കിനുള്ള ചോദ്യങ്ങളുണ്ടാകും.

പാഠഭാഗങ്ങൾ നിശ്ചയിക്കാനുള്ള വിഷയാടിസ്ഥാനത്തിലുള്ള ശിൽപ്പശാല എസ് സിഇആർടിയിൽ പൂർത്തിയായി. നാളെ മുതൽ സ്കൂളിലെത്തുന്ന വിദ്യാർഥികൾക്ക് മാതൃക ചോദ്യപേപ്പറുകൾ ലഭ്യമാക്കും. ഉത്തരമെഴുതേണ്ടതിന്റെ ഇരട്ടി ചോദ്യങ്ങൾ ചോദ്യപേപ്പറിലുണ്ടാകും. ഊന്നൽ നൽകുന്ന പാഠഭാഗങ്ങളെ അധികരിച്ചായിരിക്കും സ്കൂളുകളിൽ പ്രധാനമായും റിവിഷൻ നടത്തുക. ജനുവരി ആദ്യവാരത്തിൽ തന്നെ എസ്എസ്എൽസി പരീക്ഷക്കുള്ള ചോദ്യപേപ്പർ തയാറാക്കുന്നതിന്റെ മുന്നോടിയായുള്ള ശിൽപ്പശാല പരീക്ഷഭവനിൽ ആരംഭിക്കും.

നാളെ മുതലാണ് പത്ത്, പ്ലസ് ടു വിദ്യാർത്ഥികൾക്കായി ഭാ​ഗീകമായി സ്കൂളുകൾ തുറക്കുന്നത്. പൊതുപരീക്ഷയ്ക്കു മുന്നോടിയായി ഓൺലൈൻ ക്ലാസുകളിലൂടെ പൂർത്തിയാക്കിയ പാഠഭാഗങ്ങളുടെ സംശയനിവാരണം, റിവിഷൻ എന്നിവക്കു വേണ്ടിയാണ് സ്കൂളുകൾ തുടങ്ങുന്നത്. ഹാജർ നിർബന്ധമാക്കിയിട്ടില്ല. സ്കൂളിലെത്തുന്ന കുട്ടികൾക്ക് രക്ഷാകർത്താക്കളുടെ സമ്മതപത്രം നിർബന്ധമാണ്.

കാന്‍സര്‍ മുന്നറിയിപ്പ്; പുരുഷന്മാര്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം

ജീവിതശൈലികളിലെ മാറ്റങ്ങള്‍ ആളുകളുടെ ആരോഗ്യത്തിലും പ്രതിഫലിച്ചുതുടങ്ങിയിരിക്കുന്ന കാലമാണ്. കാന്‍സറും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമെല്ലാം വര്‍ധിച്ചുവരികയും ചെയ്യുന്നുണ്ട്. പുരുഷന്മാരുടെ ആരോഗ്യത്തെക്കുറിച്ചുള്ള ചില ആശങ്കകള്‍ പങ്കുവയ്ക്കുകയാണ് യുകെ ആസ്ഥാനമായുള്ള പ്രമുഖ ഓങ്കോളജിസ്റ്റായ ഡോ. ജിരി കുബൈഡ്. കാന്‍സറുമായി ബന്ധപ്പെട്ട്

അധ്യാപക നിയമനം

മാനന്തവാടി: മാനന്തവാടി മേരി മാതാ ആർട്‌സ് & സയൻസ് കോളേജിൽ 2025-26 അധ്യയന വർഷം ഇംഗ്ലീഷ് വിഷയത്തിൽ താൽകാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 22 രാവിലെ 10

പാലിയേറ്റീവ് നഴ്‌സിങ് സർട്ടിഫിക്കറ്റ് കോഴ്‌സ്

ബത്തേരി: സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് കെയർ ട്രെയിനിങ് സെൻ്ററിൽ പാലിയേറ്റീവ് നഴ്സിങ് സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുന്നു. യോഗ്യത: ജനറൽ നഴ്‌സിങ്/ബി.എസ്.സി നഴ്സിങ്, കേരള നഴ്‌സസ് ആൻ്റ് മിഡ്വൈഫ്സ് കൗൺ സിൽ രജിസ്ട്രേഷൻ.

ജോലി ഒഴിവ്

വയനാട്: സംസ്ഥാന എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ വയനാട്ടിൽ പ്രവർത്തിക്കുന്ന IRCS COMPOSITE INTERVENTION സുരക്ഷ പദ്ധതിയിൽ ഒഴിവുള്ള MEA തസ്‌തികയിലേക്ക് താൽക്കാ ലിക അടിസ്ഥാനത്തിൽ ഉദയോഗാർത്ഥികളിൽ നിന്നും അപേക്ഷക്ഷ ണിക്കുന്നു. യോഗ്യത :

ബാവലി തടി ഡിപ്പോയില്‍ ഇ-ലേലം

വനം വകുപ്പിന്റെ ബാവലി ഡിപ്പോയില്‍ എത്തിച്ച വിവിധ ക്ലാസ്സുകളിലുള്ള തേക്ക് തടികള്‍ നവംബര്‍ 18 ന് ഓണ്‍ലൈനായി വില്‍പ്പന നടത്തുന്നു. ഇ-ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.mstcecommerce.com ല്‍ രജിസ്റ്റര്‍ ചെയ്യണം. ആവശ്യക്കാര്‍ക്ക് ഡിപ്പോയില്‍ നിന്നും

വട്ടപ്പാട്ടിൽ ചരിത്രം കുറിച്ച് പടിഞ്ഞാറത്തറ.

വൈത്തിരി ഉപജില്ലാ കലോത്സവം എച്ച് എസ് വിഭാഗം വട്ടപ്പാട്ടിൽ പടിഞ്ഞാറത്തറ ഗവ. ഹയർസെക്കണ്ടറി ഒന്നാം സ്ഥാനം നേടി.പ്രശസ്ത മാപ്പിളകലാകാരനും വട്ടപ്പാട്ട് പരിശീലകനുമായ സാലിഹ് ബിൻ ഉസ്മാൻ പരിശീലനം നൽകിയ ടീമിൽ മുഹമ്മദ് റസാൻ,അഹ്നാഫ് ബാബു,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.