അന്താരാഷ്ട്ര പഴംപച്ചക്കറി വര്‍ഷാചരണ ത്തോടനുബന്ധിച്ച് വയനാട് ഡയറ്റില്‍ പുതുവര്‍ഷം പൂങ്കാവനം പരിപാടിക്ക് തുടക്കമായി.ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം സുല്‍ത്താന്‍ബത്തേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.കെ രമേശ് ഫലവൃക്ഷതൈകള്‍ നട്ട് നിര്‍വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.ടി.കെ അബ്ബാസ് അലി അധ്യക്ഷത വഹിച്ചു.കൗണ്‍സിലര്‍ ടോം ജോസ്, പി.റ്റി.എ പ്രസിഡന്റ് ഇ .കെ ശശിധരന്‍ ,ഡയറ്റ് സീനിയര്‍ ലക്ചറര്‍ കെ.എം സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കാന്‍സര്‍ മുന്നറിയിപ്പ്; പുരുഷന്മാര്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം
ജീവിതശൈലികളിലെ മാറ്റങ്ങള്‍ ആളുകളുടെ ആരോഗ്യത്തിലും പ്രതിഫലിച്ചുതുടങ്ങിയിരിക്കുന്ന കാലമാണ്. കാന്‍സറും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമെല്ലാം വര്‍ധിച്ചുവരികയും ചെയ്യുന്നുണ്ട്. പുരുഷന്മാരുടെ ആരോഗ്യത്തെക്കുറിച്ചുള്ള ചില ആശങ്കകള്‍ പങ്കുവയ്ക്കുകയാണ് യുകെ ആസ്ഥാനമായുള്ള പ്രമുഖ ഓങ്കോളജിസ്റ്റായ ഡോ. ജിരി കുബൈഡ്. കാന്‍സറുമായി ബന്ധപ്പെട്ട്







