പൊതു വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സാക്ഷരതാ മിഷന്‍ മുഖേന നടത്തുന്ന പത്താം തരം, ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്സുകളുടെ ജില്ലാതല രജിസ്ട്രേഷന്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ 45 കാരിയായ പഠിതാവ് കെ.ഷീനക്ക് രജിസ്ട്രേഷന്‍ ഫോറം നല്‍കികൊണ്ട് നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം.എം.മുഹമ്മദ് ബഷീര്‍, അമല്‍ ജോയി, ഉഷാ തമ്പി, സീതാ വിജയന്‍, ബീനാ ജോസ്, മീനാക്ഷി രാമന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം.ഷൈജു, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍.ബാബു, അസി. കോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍, പി.വി.ജാഫര്‍, എ.എസ്.ഗീത, എം.കെ.വസന്ത തുടങ്ങിയവര്‍ പങ്കെടുത്തു. സാക്ഷരതാ മിഷന്‍ വികസന, തുടര്‍ വിദ്യാകേന്ദ്രങ്ങളില്‍ രജിസ്ട്രേഷന്‍ സൗകര്യം ലഭ്യമാണ്

കാന്‍സര്‍ മുന്നറിയിപ്പ്; പുരുഷന്മാര്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം
ജീവിതശൈലികളിലെ മാറ്റങ്ങള്‍ ആളുകളുടെ ആരോഗ്യത്തിലും പ്രതിഫലിച്ചുതുടങ്ങിയിരിക്കുന്ന കാലമാണ്. കാന്‍സറും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമെല്ലാം വര്‍ധിച്ചുവരികയും ചെയ്യുന്നുണ്ട്. പുരുഷന്മാരുടെ ആരോഗ്യത്തെക്കുറിച്ചുള്ള ചില ആശങ്കകള്‍ പങ്കുവയ്ക്കുകയാണ് യുകെ ആസ്ഥാനമായുള്ള പ്രമുഖ ഓങ്കോളജിസ്റ്റായ ഡോ. ജിരി കുബൈഡ്. കാന്‍സറുമായി ബന്ധപ്പെട്ട്







