കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുള്ള 2020-21 അദ്ധ്യയന വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍പ്പിന് അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 31 വരെ നീട്ടി. അപേക്ഷ ഫോം ജില്ലാ ഓഫീസിലും കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ WWW.KMTWWFB.ORG വെബ് സൈറ്റിലും ലഭിക്കും. അപേക്ഷയോടൊപ്പം ഡിബിറ്റി സമ്മത പത്രം, മുന്‍ വര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റ്, വിദ്യാര്‍ത്ഥിയുടെ ആധാര്‍ കാര്‍ഡ്, കുട്ടിയുടെ ബാങ്ക് പാസ് ബുക്ക്, റേഷന്‍ കാര്‍ഡ്, രക്ഷിതാവിന്റെ ലൈസന്‍സ്, അധാര്‍ കാര്‍ഡ്, അവസാനം ക്ഷേമനിധി ഒടുക്കു വരുത്തിയ തൊഴിലുടമ, തൊഴിലാളി രസീതുകളുടെ പകര്‍പ്പ് എന്നിവ ഹാജരാക്കണം. ഫോണ്‍ 04936 206355.

കാന്‍സര്‍ മുന്നറിയിപ്പ്; പുരുഷന്മാര്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം
ജീവിതശൈലികളിലെ മാറ്റങ്ങള്‍ ആളുകളുടെ ആരോഗ്യത്തിലും പ്രതിഫലിച്ചുതുടങ്ങിയിരിക്കുന്ന കാലമാണ്. കാന്‍സറും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമെല്ലാം വര്‍ധിച്ചുവരികയും ചെയ്യുന്നുണ്ട്. പുരുഷന്മാരുടെ ആരോഗ്യത്തെക്കുറിച്ചുള്ള ചില ആശങ്കകള്‍ പങ്കുവയ്ക്കുകയാണ് യുകെ ആസ്ഥാനമായുള്ള പ്രമുഖ ഓങ്കോളജിസ്റ്റായ ഡോ. ജിരി കുബൈഡ്. കാന്‍സറുമായി ബന്ധപ്പെട്ട്







