പൊതുജനങ്ങൾക്കായി പത്തിന പരിപാടികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി.

തിരുവനന്തപുരം:സംസ്ഥാനത്തെ സാധാരണക്കാർക്ക് വേണ്ടി പത്തിന പരിപാടികൾ കൂടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ വയോധികർക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ചു. ജനുവരി 10ന് മുൻപ് വിജ്ഞാപനം ചെയ്യുന്ന അഞ്ച് സേവനങ്ങൾ ആദ്യ ഘട്ടത്തിൽ ഇതിൽ ഉൾപ്പെടുത്തും. മസ്റ്ററിം​ഗ്, ലൈഫ് സർട്ടിഫിക്കറ്റഅ, സാമൂഹ്യ സുരക്ഷാ പെൻഷൻ അപേക്ഷ, സിഎംഡിആർഎഫ് സഹായധനം, അത്യാവശ്യ ജീവൻ രക്ഷാ മരുന്നുകൾ എന്നിവയാണ് ആദ്യഘ്ട്ടത്തിൽ ഉൾപ്പെടുത്തുന്ന സേവനങ്ങൾ. ക്രമേണ വയോജനങ്ങൾക്കുള്ള എല്ലാ സേവനങ്ങളും വീട്ടിൽ തന്നെ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും.

ഓൺലൈനായി സേവനങ്ങൾക്ക് അപേക്ഷിക്കാൻ ബുദ്ധിമുട്ടുള്ളവർക്കായി സമാന്തര സംവിധാനവും ഒരുക്കിയിട്ടുണ്ട്. വീടുകളിലെത്തി പരാതികൾ സ്വീകരിച്ച് അധികാരികളിലേക്ക് എത്തിച്ച് തുടർ നടപടികൾ അറിയിക്കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതിന് സാമൂഹ്യ സന്നദ്ധ സേനാം​ഗങ്ങളുടെ സേവനം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി വിനിയോ​ഗിക്കും.

മറ്റുള്ളവരുടെ സഹായമില്ലാതെ താമസിക്കുന്ന 65 വയസിന് മുകളിലുള്ളവർ, ഭിന്നശേഷിക്കാർ, എന്നിവരുടെ വിവരങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആ പ്രദേശത്തെ സന്നദ്ധ സേനാം​ഗങ്ങളെ അറിയിക്കും. ഭവന സന്ദർശനത്തിലൂടെ മേൽപറഞ്ഞ സേവനങ്ങൾ ആവശ്യമുണ്ടോ എന്ന് അന്വേഷിച്ച്, അവ ലഭ്യമാക്കാനുള്ള തുടർ നടപടികൾ സ്വീകരിക്കും. ജനുവരി 15 ന് പദ്ധതി തുടങ്ങും.

പ0ന താൽപര്യമുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി പ്രത്യേകം പദ്ധതി ആവിഷ്കരിച്ചു. ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കായി വിവിധ രംഗത്തെ പ്രമുഖരുമായി ആശയ വിനിമയം നടത്താൻ പദ്ധതി രൂപീകരിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ബിരുദം നല്ല മാർക്കോടെ പാസാകുന്നവർക്ക് ഒരു ലക്ഷം രൂപ നൽകും. വാർഷിക വരുമാനം രണ്ടര ലക്ഷത്തിൽ താഴെ നിൽക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ബാങ്ക് അക്കൗണ്ടിലാണ് തുക നിക്ഷേപിക്കുക.

കുട്ടികളുടെ ഇടയിലെ ആത്മഹത്യ തടയാൻ സ്കൂൾ കൗൺസിലർമാരുടെ എണ്ണം ഇരട്ടിയാക്കും.വിവിധ തരം പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്കായി കൗൺസിലിംഗ് ഏർപ്പെടുത്തും. കുട്ടികളുടെ ഇടയിലെ അനീമിയ രോഗം തടയാൻ പോഷകാഹാരം ലഭ്യമാക്കാൻ പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. ഫെബ്രുവരി 15ന് മുമ്പ് കുട്ടികളുടെ പരിശോധന പൂർത്തിയാക്കും.

ഇതിന് പുറമെ, അഴിമതി മുക്ത കേരളം പരിപാടി നടപ്പാക്കാനും തീരുമാനമായിട്ടുണ്ട്. അഴിമതി സംബന്ധിച്ച വിവരം നൽകുന്നവരുടെ പേരു വിവരം രഹസ്യമായിരിക്കും. ജനവരി 26ന് പദ്ധതി ആരംഭിക്കും.

പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണം തടയാൻ പദ്ധതി’ പ്രീ ഫാബ് ഉപയോഗിച്ചുള്ള ഗാർഹിക നിർമ്മാണങ്ങൾക്ക് കെട്ടിട നികുതിയിൽ ഇളവ് നൽകു. പ്രാദേശിക തലത്തിൽ പ്രഭാത സായാഹ്ന സവാരിക്കും കുട്ടികൾക്ക് കളിക്കാനും പൊതു ഇടങ്ങൾ സൃഷ്ടിക്കും. ഒരു വർഷത്തിനുള്ളിൽ എല്ലാ വില്ലേജുകളിലും പൊതു ഇടങ്ങളുണ്ടാക്കും.

സോഷ്യൽ മീഡിയയിലെ വ്യാജവാർത്തകൾ തിരിച്ചറിയാൻ സത്യമേവ ജയതേ എന്ന പേരിൽ ഡിജിറ്റൽ സാക്ഷരതാ പദ്ധതി ഒരുക്കും. സോഷ്യൽ മീഡിയയിലെ വ്യാജവാർത്തകൾ തിരിച്ചറിയാൻ സത്യമേവ ജയതേ എന്ന പേരിൽ ഡിജിറ്റൽ സാക്ഷരതാ പദ്ധതി.

ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക് ആവശ്യമുള്ള സർക്കാർ രേഖകൾ 15 ദിവസത്തിനുള്ളിൽ നൽകും.

കാന്‍സര്‍ മുന്നറിയിപ്പ്; പുരുഷന്മാര്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം

ജീവിതശൈലികളിലെ മാറ്റങ്ങള്‍ ആളുകളുടെ ആരോഗ്യത്തിലും പ്രതിഫലിച്ചുതുടങ്ങിയിരിക്കുന്ന കാലമാണ്. കാന്‍സറും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമെല്ലാം വര്‍ധിച്ചുവരികയും ചെയ്യുന്നുണ്ട്. പുരുഷന്മാരുടെ ആരോഗ്യത്തെക്കുറിച്ചുള്ള ചില ആശങ്കകള്‍ പങ്കുവയ്ക്കുകയാണ് യുകെ ആസ്ഥാനമായുള്ള പ്രമുഖ ഓങ്കോളജിസ്റ്റായ ഡോ. ജിരി കുബൈഡ്. കാന്‍സറുമായി ബന്ധപ്പെട്ട്

അധ്യാപക നിയമനം

മാനന്തവാടി: മാനന്തവാടി മേരി മാതാ ആർട്‌സ് & സയൻസ് കോളേജിൽ 2025-26 അധ്യയന വർഷം ഇംഗ്ലീഷ് വിഷയത്തിൽ താൽകാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 22 രാവിലെ 10

പാലിയേറ്റീവ് നഴ്‌സിങ് സർട്ടിഫിക്കറ്റ് കോഴ്‌സ്

ബത്തേരി: സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് കെയർ ട്രെയിനിങ് സെൻ്ററിൽ പാലിയേറ്റീവ് നഴ്സിങ് സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുന്നു. യോഗ്യത: ജനറൽ നഴ്‌സിങ്/ബി.എസ്.സി നഴ്സിങ്, കേരള നഴ്‌സസ് ആൻ്റ് മിഡ്വൈഫ്സ് കൗൺ സിൽ രജിസ്ട്രേഷൻ.

ജോലി ഒഴിവ്

വയനാട്: സംസ്ഥാന എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ വയനാട്ടിൽ പ്രവർത്തിക്കുന്ന IRCS COMPOSITE INTERVENTION സുരക്ഷ പദ്ധതിയിൽ ഒഴിവുള്ള MEA തസ്‌തികയിലേക്ക് താൽക്കാ ലിക അടിസ്ഥാനത്തിൽ ഉദയോഗാർത്ഥികളിൽ നിന്നും അപേക്ഷക്ഷ ണിക്കുന്നു. യോഗ്യത :

ബാവലി തടി ഡിപ്പോയില്‍ ഇ-ലേലം

വനം വകുപ്പിന്റെ ബാവലി ഡിപ്പോയില്‍ എത്തിച്ച വിവിധ ക്ലാസ്സുകളിലുള്ള തേക്ക് തടികള്‍ നവംബര്‍ 18 ന് ഓണ്‍ലൈനായി വില്‍പ്പന നടത്തുന്നു. ഇ-ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.mstcecommerce.com ല്‍ രജിസ്റ്റര്‍ ചെയ്യണം. ആവശ്യക്കാര്‍ക്ക് ഡിപ്പോയില്‍ നിന്നും

വട്ടപ്പാട്ടിൽ ചരിത്രം കുറിച്ച് പടിഞ്ഞാറത്തറ.

വൈത്തിരി ഉപജില്ലാ കലോത്സവം എച്ച് എസ് വിഭാഗം വട്ടപ്പാട്ടിൽ പടിഞ്ഞാറത്തറ ഗവ. ഹയർസെക്കണ്ടറി ഒന്നാം സ്ഥാനം നേടി.പ്രശസ്ത മാപ്പിളകലാകാരനും വട്ടപ്പാട്ട് പരിശീലകനുമായ സാലിഹ് ബിൻ ഉസ്മാൻ പരിശീലനം നൽകിയ ടീമിൽ മുഹമ്മദ് റസാൻ,അഹ്നാഫ് ബാബു,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.