എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത 50 നും 65 നുമിടയില്‍ പ്രായമായവര്‍ക്കായുളള ‘നവജീവന്‍’ സ്വയം തൊഴില്‍ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്‌ട്രേഷന്‍ കാര്‍ഡും തുടങ്ങുവാന്‍ ഉദ്ദേശിക്കുന്ന സ്വയം തൊഴില്‍ സംരംഭത്തിന്റെ വ്യക്തമായ രൂപരേഖയുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരായി അപേക്ഷകള്‍ വാങ്ങാവുന്നതാണ്. അപേക്ഷയോടൊപ്പം വ്യക്തിഗത വരുമാനം (കുടുംബവാര്‍ഷിക വരുമാനമല്ല) ഒരു ലക്ഷത്തില്‍ താഴെയാണെന്നുളള വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം ഹാജരാക്കണം. ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം തീരുമാനിക്കുന്നത്. രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ക്കും, നേരത്തെ രജിസ്റ്റര്‍ ചെയ്ത് പുതുക്കുവാന്‍ വിട്ടുപോയവര്‍ക്കും പുതുതായി രജിസ്റ്റര്‍ ചെയ്ത് അപേക്ഷക്ക് അര്‍ഹത നേടാവുന്നതാണ്. 50,000/ രൂപയാണ് വായ്പാതുക. വായ്പയുടെ 25 ശതമാനമാണ് സബ്‌സിഡി (പരമാവധി 12,500/ രൂപ) ബാങ്കുകള്‍ മറ്റ് ധനകാര്യസ്ഥാപനങ്ങള്‍ എന്നിവയിലൂടെയാണ് വായ്പ ലഭ്യമാക്കുന്നത്. പ്രായം 50 നും 65 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

കാന്‍സര്‍ മുന്നറിയിപ്പ്; പുരുഷന്മാര്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം
ജീവിതശൈലികളിലെ മാറ്റങ്ങള്‍ ആളുകളുടെ ആരോഗ്യത്തിലും പ്രതിഫലിച്ചുതുടങ്ങിയിരിക്കുന്ന കാലമാണ്. കാന്‍സറും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമെല്ലാം വര്‍ധിച്ചുവരികയും ചെയ്യുന്നുണ്ട്. പുരുഷന്മാരുടെ ആരോഗ്യത്തെക്കുറിച്ചുള്ള ചില ആശങ്കകള്‍ പങ്കുവയ്ക്കുകയാണ് യുകെ ആസ്ഥാനമായുള്ള പ്രമുഖ ഓങ്കോളജിസ്റ്റായ ഡോ. ജിരി കുബൈഡ്. കാന്‍സറുമായി ബന്ധപ്പെട്ട്







