ഒരുകോടി രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ബിസിനസ് തുടങ്ങാൻ ഇറങ്ങിത്തിരിച്ച സംരംഭക, ഒടുവിൽ സംഭവിച്ചത്…

റിസ്കുകൾ എടുത്ത് ആളുകൾ സ്വന്തമായി ബിസിനസ്സ് സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കുന്ന കഥകൾ നമ്മൾ പലപ്പോഴും അത്ഭുതത്തോടെ കേട്ടിരിക്കാറുണ്ട്. അതേസമയം, അവർ ഏറ്റെടുത്ത വെല്ലുവിളികളും, റിസ്കുകളും ഒരുപക്ഷേ നമുക്ക് ചിന്തിക്കാൻ പോലും സാധിക്കാത്തതായിരിക്കും. പലപ്പോഴും ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച്, കൈയിലുള്ള സമ്പാദ്യം മുഴുവൻ എടുത്ത് ബിസിനസ് തുടങ്ങിയവരായിരിക്കും അവരിൽ പലരും. അന്ന് അവർ എടുത്ത തീരുമാനത്തിന്റെ പുറത്ത് ഒരുപാട് പരിഹാസവും വിമർശനവും അവർക്ക് നേരിടേണ്ടി വന്നിട്ടുണ്ടാകും.

എന്നാൽ, അതിനെയെല്ലാം അതിജീവിച്ച് മുന്നോട്ട് പോയവരും അക്കൂട്ടത്തിൽ ഉണ്ടാകും, അതിലൊരാളാണ് വിനീത സിങ്. അവർ സ്വന്തമായി ഒരു സംരംഭം ആരംഭിക്കാനായി ഉപേക്ഷിച്ചത് ഒരുകോടി രൂപ ശമ്പളമുള്ള ജോലിയാണ്. അന്ന് ചെയ്യുന്നത് വലിയ മണ്ടത്തരമാണ് എന്ന് പറഞ്ഞവർക്ക് തന്റെ തീരുമാനം ശരിയായിരുന്നു എന്നവൾ പിന്നീട് കാണിച്ചു കൊടുത്തു. ഇന്ന് 100 കോടി വിറ്റുവരവുള്ള കമ്പനിയുടെ ഉടമസ്ഥയാണ് അവൾ.

SUGAR കോസ്മെറ്റിക്സിന്റെ സഹസ്ഥാപകയും സിഇഒയുമാണ് വിനീത സിങ്. മിതമായ നിരക്കിൽ ഗുണനിലവാരമുള്ള സൗന്ദര്യവർദ്ധക വസ്തുക്കൾ വിപണിയിൽ ഇറക്കിയ വിനീത, അന്താരാഷ്ട്ര ബ്രാൻഡുകളുമായി പൊരുതിയാണ് മുന്നേറിയത്. 23 വയസ്സുള്ളപ്പോഴാണ് വിനീത അഹമ്മദാബാദിലെ ഐഐഎം -ൽ നിന്ന് പഠിച്ചിറങ്ങിയത്. ഡച്ച് ബാങ്കിൽ ഒരുകോടി രൂപ ശമ്പളമുള്ള ഒരു ജോലി അവൾക്ക് ലഭിച്ചപ്പോൾ, അത് സ്വീകരിക്കണോ വേണ്ടയോ എന്നവൾ ഒരുപാട് ചിന്തിച്ചു. ഒരു സ്ഥിരതയുള്ള ജീവിതത്തിന്റെ സുഖസൗകര്യങ്ങളിൽ ഒതുങ്ങണോ അതോ ഒരു സംരംഭകയുടെ ആവേശകരമായ സാധ്യതകൾ തേടണോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു അവൾ. ഒടുവിൽ ഡച്ച് ബാങ്കിലെ ഓഫർ വേണ്ടെന്ന് വച്ചു, ഒരു സംരംഭക ജീവിതം സ്വീകരിച്ചു വിനീത.

“സ്വന്തമായി ഒരു കമ്പനി തുടങ്ങാൻ ഒരുകോടി രൂപയുടെ ജോലി നിരസിച്ച ആദ്യത്തെ, ഏറ്റവും പ്രായം കുറഞ്ഞ ബി-സ്കൂൾ ബിരുദധാരിയായതിനാൽ എന്റെ മുഖം വീക്കിന്റെ കവറിൽ പ്രത്യക്ഷപ്പെട്ടു” വിനീത മേക്കേഴ്‌സ് ഇന്ത്യയോട് പറയുന്നു. ഇന്ന് SUGAR ആയിരങ്ങൾക്കിടയിൽ പ്രിയങ്കരമായ മേക്കപ്പ് ബ്രാൻഡാണ്. ബിസിനസ്സിലും ജീവിതത്തിലും വിനീതയുടെ പങ്കാളിയാണ് കൗശിക് മുഖർജി. ഐ‌ഐ‌എമ്മിൽ‌ കണ്ടുമുട്ടിയ അവർ‌ പ്രണയിച്ച് വിവാഹം കഴിച്ചു. ജോലിസ്ഥലത്തെയും, വീട്ടിലെയും ഉത്തരവാദിത്വങ്ങൾ തുല്യമായി പങ്കിടുന്ന ദമ്പതികളെന്ന നിലയിൽ കൗശിക് കമ്പനിയിൽ സാങ്കേതികവിദ്യ കൈകാര്യം ചെയ്യുമ്പോൾ, വിനീത ധനകാര്യവും ഉൽപ്പന്നങ്ങളും കൈകാര്യം ചെയ്യുന്നു.

പുരുഷ മേധാവിത്വമുള്ള ഒരു സമൂഹത്തിൽ അവൾ ടീമിനെ പ്രവർത്തനക്ഷമമായും പുതിയ മാർക്കറ്റിംഗ് രീതികൾ പരിശീലിപ്പിച്ചും മുന്നോട്ട് കൊണ്ടുപോകുന്നു. ആ ടീമിൽ കൂടുതലും സ്ത്രീകളാണ്. കൊറോണ വൈറസ് മഹാമാരിയുടെ മധ്യത്തിൽ, മിക്ക ബിസിനസ്സുകളും തങ്ങളുടെ ലക്ഷ്യങ്ങൾ സാധിച്ചെടുക്കാൻ പാടുപെടുമ്പോൾ, ഈ കമ്പനി ഏറ്റവും മികച്ച രീതിയിൽ തുടരുകയാണ്. ഇപ്പോൾ കമ്പനിക്ക് രാജ്യമെമ്പാടും നിരവധി ഔട്ട്‌ലെറ്റുകൾ ഉണ്ട്. 2019 -ൽ ഉത്തരേന്ത്യയിൽ തന്റെ ആദ്യത്തെ സ്റ്റോർ ആരംഭിച്ച അവർ, ഇപ്പോൾ 92 നഗരങ്ങളിലെ 700 -ലധികം സ്റ്റോറുകൾ തുറന്നിരിക്കുന്നു.

കാന്‍സര്‍ മുന്നറിയിപ്പ്; പുരുഷന്മാര്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം

ജീവിതശൈലികളിലെ മാറ്റങ്ങള്‍ ആളുകളുടെ ആരോഗ്യത്തിലും പ്രതിഫലിച്ചുതുടങ്ങിയിരിക്കുന്ന കാലമാണ്. കാന്‍സറും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമെല്ലാം വര്‍ധിച്ചുവരികയും ചെയ്യുന്നുണ്ട്. പുരുഷന്മാരുടെ ആരോഗ്യത്തെക്കുറിച്ചുള്ള ചില ആശങ്കകള്‍ പങ്കുവയ്ക്കുകയാണ് യുകെ ആസ്ഥാനമായുള്ള പ്രമുഖ ഓങ്കോളജിസ്റ്റായ ഡോ. ജിരി കുബൈഡ്. കാന്‍സറുമായി ബന്ധപ്പെട്ട്

അധ്യാപക നിയമനം

മാനന്തവാടി: മാനന്തവാടി മേരി മാതാ ആർട്‌സ് & സയൻസ് കോളേജിൽ 2025-26 അധ്യയന വർഷം ഇംഗ്ലീഷ് വിഷയത്തിൽ താൽകാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 22 രാവിലെ 10

പാലിയേറ്റീവ് നഴ്‌സിങ് സർട്ടിഫിക്കറ്റ് കോഴ്‌സ്

ബത്തേരി: സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് കെയർ ട്രെയിനിങ് സെൻ്ററിൽ പാലിയേറ്റീവ് നഴ്സിങ് സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുന്നു. യോഗ്യത: ജനറൽ നഴ്‌സിങ്/ബി.എസ്.സി നഴ്സിങ്, കേരള നഴ്‌സസ് ആൻ്റ് മിഡ്വൈഫ്സ് കൗൺ സിൽ രജിസ്ട്രേഷൻ.

ജോലി ഒഴിവ്

വയനാട്: സംസ്ഥാന എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ വയനാട്ടിൽ പ്രവർത്തിക്കുന്ന IRCS COMPOSITE INTERVENTION സുരക്ഷ പദ്ധതിയിൽ ഒഴിവുള്ള MEA തസ്‌തികയിലേക്ക് താൽക്കാ ലിക അടിസ്ഥാനത്തിൽ ഉദയോഗാർത്ഥികളിൽ നിന്നും അപേക്ഷക്ഷ ണിക്കുന്നു. യോഗ്യത :

ബാവലി തടി ഡിപ്പോയില്‍ ഇ-ലേലം

വനം വകുപ്പിന്റെ ബാവലി ഡിപ്പോയില്‍ എത്തിച്ച വിവിധ ക്ലാസ്സുകളിലുള്ള തേക്ക് തടികള്‍ നവംബര്‍ 18 ന് ഓണ്‍ലൈനായി വില്‍പ്പന നടത്തുന്നു. ഇ-ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.mstcecommerce.com ല്‍ രജിസ്റ്റര്‍ ചെയ്യണം. ആവശ്യക്കാര്‍ക്ക് ഡിപ്പോയില്‍ നിന്നും

വട്ടപ്പാട്ടിൽ ചരിത്രം കുറിച്ച് പടിഞ്ഞാറത്തറ.

വൈത്തിരി ഉപജില്ലാ കലോത്സവം എച്ച് എസ് വിഭാഗം വട്ടപ്പാട്ടിൽ പടിഞ്ഞാറത്തറ ഗവ. ഹയർസെക്കണ്ടറി ഒന്നാം സ്ഥാനം നേടി.പ്രശസ്ത മാപ്പിളകലാകാരനും വട്ടപ്പാട്ട് പരിശീലകനുമായ സാലിഹ് ബിൻ ഉസ്മാൻ പരിശീലനം നൽകിയ ടീമിൽ മുഹമ്മദ് റസാൻ,അഹ്നാഫ് ബാബു,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.