വെണ്ണിയോട് :കോട്ടത്തറ പഞ്ചായത്തിലേക്ക് തെരഞ്ഞെടുത്ത ജനപ്രതിനിധികൾക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി വെണ്ണിയോട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുവചേതന ക്ലബ്ബ് ഹാളിൽ വെച്ച് സ്വീകരണം നൽകി. സ്വീകരണ പരിപാടി വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മറ്റിഅംഗം പി.സൂപ്പികുട്ടി ഉദ്ഘാടനം ചെയ്തു.വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ടി.ഷാജഹാൻ അധ്യക്ഷത വഹിച്ചു.കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.പി റെനീഷ്, വൈസ് പ്രസിഡന്റ് നസീമ അബൂബക്കർ, പഞ്ചായത്ത് മെമ്പർമാരായ പി.സുരേഷ് മാസ്റ്റർ, ഹണി ജോസ്,ആന്റണി, വർക്കി ഇ.കെ, വസന്ത, മുരളീദാസ്,അനുപമ ബിപിൻ,ലീന തങ്കച്ചൻ പുഷ്പാ ചന്ദ്രൻ,സംഗീത് സോമൻ, അനിത ചന്ദ്രൻ,ബിന്ദു മാധവൻ,
എം മമ്മൂട്ടി,സി.കെ മമ്മൂട്ടി ഹാജി എന്നിവർ സംസാരിച്ചു.
വ്യാപാരി വ്യവസായി യൂണിറ്റ് സെക്രട്ടറി ടി യു സഫീർ സ്വാഗതം വ്യാപാരി വ്യവസായി യൂത്ത് വിങ്ങ് പ്രസിഡന്റ് വിജേഷ് കണ്ടംകുളത്തി നന്ദിയും പറഞ്ഞു.








