സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 728, മലപ്പുറം 522, കോഴിക്കോട് 511, കോട്ടയം 408, പത്തനംതിട്ട 385, തൃശൂര്‍ 328, കൊല്ലം 327, തിരുവനന്തപുരം 282, ആലപ്പുഴ 270, ഇടുക്കി 253, പാലക്കാട് 218, കണ്ണൂര്‍ 179, വയനാട് 148, കാസര്‍ഗോഡ് 41 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 37 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ 11 പേരുടെ ഫലം വന്നു. അതില്‍ ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്താനായിട്ടില്ല.

കഴിഞ്ഞ 24 മണിക്കൂറിനിടെ 47,291 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.73 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 80,66,113 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 25 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3141 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 61 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4039 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 451 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 657, മലപ്പുറം 503, കോഴിക്കോട് 485, കോട്ടയം 371, പത്തനംതിട്ട 328, തൃശൂര്‍ 320, കൊല്ലം 322, തിരുവനന്തപുരം 143, ആലപ്പുഴ 254, ഇടുക്കി 247, പാലക്കാട് 89, കണ്ണൂര്‍ 140, വയനാട് 145, കാസര്‍ഗോഡ് 35 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

49 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പത്തനംതിട്ട 12, എറണാകുളം 9, കോഴിക്കോട് 8, തിരുവനന്തപുരം 4, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ 3 വീതം, ഇടുക്കി, മലപ്പുറം, വയനാട് 2 വീതം, കാസര്‍ഗോഡ് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4668 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 264, കൊല്ലം 423, പത്തനംതിട്ട 199, ആലപ്പുഴ 223, കോട്ടയം 499, ഇടുക്കി 178, എറണാകുളം 502, തൃശൂര്‍ 277, പാലക്കാട് 306, മലപ്പുറം 696, കോഴിക്കോട് 583, വയനാട് 127, കണ്ണൂര്‍ 358, കാസര്‍ഗോഡ് 33 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 65,278 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,07,244 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,36,664 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,25,295 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,369 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1241 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കടപ്ര (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 2), പാലക്കാട് ജില്ലയിലെ കരിമ്പ്ര (2) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

ഇന്ന് ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 448 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

“നല്ല കുടുംബജീവിതം” നയിക്കാൻ സമൂഹമാധ്യമങ്ങളിൽ ഉപദേശം നൽകി ശ്രദ്ധേയരായ ദമ്പതികൾ തമ്മിൽ തല്ല്; ഭർത്താവ് തല തല്ലി പൊട്ടിച്ചെന്ന് ചാലക്കുടി പോലീസിൽ പരാതി നൽകി ഭാര്യ: മാരിയോ ജോസഫ്, ജിജി മാരിയോ കുടുംബ പ്രശ്നം ചൂടുള്ള വാർത്തയാകുന്നത് ഇങ്ങനെ…

കുടുംബ ബന്ധങ്ങള്‍ ശക്‌തിപ്പെടുത്തുന്നതിനായി ഉപദേശങ്ങള്‍ നല്‍കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരായ ദമ്ബതികള്‍ തമ്മില്‍ അടി. ദേഹോപദ്രവം ഏല്‍പിച്ചെന്നാരോപിച്ച്‌ ഭാര്യ നല്‍കിയ പരാതിയില്‍ ഭര്‍ത്താവിനെതിരേ കേസ്‌. ചാലക്കുടി ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഫിലോകാലിയ’ എന്ന ജീവകാരുണ്യ പ്രസ്‌ഥാനത്തിന്റെ

വൈദ്യുതി മുടങ്ങും

പനമരം കെ.എസ്.ഇ.ബി പരിധിയിലുള്ള മാങ്കാണി ട്രാൻസ്‌ഫോർമറിൽ നാളെ (നവംബര്‍ 14) രാവിലെ 8 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp

കാപ്പി മോഷണം പതിവാകുന്നു;നടപടിയെടുക്കണമെന്ന് വയനാട് കോഫി ഗ്രോവേർസ് അസോസിയേഷൻ

വയനാട്ടിലെ കാപ്പി ത്തോട്ടങ്ങളിൽ വ്യാപകമായി നടക്കുന്ന കളവുകളിൽ പോലിസിൻ്റെ ഭാഗത്തുനിന്നും ശക്തമായ നടപടിയുണ്ടാകണമെന്ന് ആവശ്യം. ജില്ലാപോലീസ് മേധാവിക്ക് വയനാട് കോഫി ഗ്രോവേർസ് അസോസിയേഷൻ നിവേദനം നൽകി.മലഞ്ചരക്ക് വ്യാപാരികൾ കാപ്പി വിൽക്കാൻ കൊണ്ടുവരുന്നവരോട് ആധാർ കാർഡിൻ്റെ

ഗുബിണി മൂങ്ങയും പക്ഷി പാവകളുമായി മനു ജോസെത്തി; ഹെക്ക്ബണക്കിലേ പക്ഷി മേള ഇനി പക്ഷികളുടെ പറുദീസയാകും

കൽപ്പറ്റ: വയനാട് പക്ഷിമേളയ്ക്കായി തിയേറ്റർ സാമൂഹ്യ മാറ്റത്തിനുപയോ ഗിക്കാവുന്ന സർഗ്ഗാത്മകമായ കണ്ണിയാക്കി മാറ്റി പ്രവർത്തിക്കുന്ന ആല (സെന്റർ ഫോർ കൾച്ചർ ആൻ്റ് ആൾട്ടർ നേറ്റീവ് എഡ്യൂക്കേഷൻ) സ്ഥാപക ഡയറക്ടറും സഹ പ്രവർത്തകരും പക്ഷി പാവകളുമായി

പുല്‍പ്പള്ളിയില്‍ ഡോക്ടറെ മര്‍ദ്ദിച്ച സംഭവം; രണ്ടു പേര്‍ അറസ്റ്റിൽ

പുല്‍പ്പള്ളി: സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അസി. സര്‍ജ്ജന്‍ ഡോ. ജിതിന്‍രാജിനെ ഡ്യൂട്ടിക്കിടെ മര്‍ദിച്ച സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. സംഭവശേഷം ഒളിവില്‍ പോയ പുല്‍പ്പള്ളി ആനപ്പാറ തയ്യില്‍ അമല്‍ ചാക്കോ (30), പെരിക്കല്ലൂര്‍

രേഖകളില്ലാതെ കടത്തിയ 36 ലക്ഷം രൂപ പിടികൂടി

തോൽപ്പെട്ടി: ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും തിരുനെല്ലി പോലീസും തോൽപ്പെട്ടിയിൽ സംയുക്തമായി നടത്തിയ പരിശോധനയിലാണ് രേഖകളില്ലാതെ കടത്തുകയായിരുന്ന 36 ലക്ഷം രൂപ പിടിച്ചെടുത്തത്. കർണാടക ഭാഗത്തു നിന്നും വരികയായിരുന്ന

Latest News

“നല്ല കുടുംബജീവിതം” നയിക്കാൻ സമൂഹമാധ്യമങ്ങളിൽ ഉപദേശം നൽകി ശ്രദ്ധേയരായ ദമ്പതികൾ തമ്മിൽ തല്ല്; ഭർത്താവ് തല തല്ലി പൊട്ടിച്ചെന്ന് ചാലക്കുടി പോലീസിൽ പരാതി നൽകി ഭാര്യ: മാരിയോ ജോസഫ്, ജിജി മാരിയോ കുടുംബ പ്രശ്നം ചൂടുള്ള വാർത്തയാകുന്നത് ഇങ്ങനെ…

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.