കല്‍പ്പറ്റ: വയനാട് ഗവ.മെഡിക്കല്‍ കോളജിനു സ്ഥിര നിര്‍മാണം നടത്തുന്നതില്‍ അനിശ്ചിതത്ത്വം തുടരുന്നതിനിടെ സര്‍ക്കാരിനും ആരോഗ്യ-കുടുംബക്ഷേമ മന്ത്രിക്കും ജില്ലാ കളക്ടര്‍ക്കുമെതിരേ ലോകായുക്തയില്‍ കേസ്. മെഡിക്കല്‍ കോളജ് ആക്ഷന്‍ കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി കെ.വി. ഗോകുല്‍ദാസാണ്
ലോകായുക്ത ഡിവിഷന്‍ ബെഞ്ചില്‍ കേസ് ഫയല്‍ ചെയ്തത്. ആക്ഷന്‍ കമ്മിറ്റി രക്ഷാധികാരിയുമായ അഡ്വ.വി.പി. എല്‍ദോ, അഡ്വ.എ.കെ. അബ്ദുള്‍സലാം, അഡ്വ.നിഷ എന്‍. ഭാസി എന്നിവര്‍ മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഗവ.മെഡിക്കല്‍ കോളജിന് സ്ഥിരനിര്‍മാണം കല്‍പ്പറ്റയ്ക്കടുത്ത് മടക്കിമലയില്‍ സൗജന്യമായി ലഭ്യമാക്കാന്‍ ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് സന്നദ്ധമായ ഭൂമിയില്‍ നടത്തുന്നതിനു സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ മുഖ്യ ആവശ്യം.
മെഡിക്കല്‍ കോളജ് മടക്കിമലയില്‍ നിര്‍മിക്കുന്നതിന് സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് അഭ്യര്‍ഥിച്ച് ആക്ഷന്‍ കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി ഹൈക്കോതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി മൂന്നു മാസത്തിനകം തീരുമാനം എടുത്ത് അറിയിക്കണമെന്ന് ജൂലൈ 14ന് സര്‍ക്കാരിനു നല്‍കി.
എന്നാല്‍ സമയപരിധിക്കുള്ളില്‍ പരാതിക്കാരെ കേള്‍ക്കാനോ തീരുമാനമെടുക്കാനോ സര്‍ക്കാര്‍ തയാറായില്ല. ഇതേത്തുടര്‍ന്ന് ആക്ഷന്‍ കമ്മിറ്റി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കവേ സര്‍ക്കാര്‍ രണ്ടാഴ്ചത്തെ സാവകാശം ചോദിക്കുകയും ഹൈക്കോടതി അത് അനുവദിക്കുകയും ചെയ്തിരുന്നു.
അതിനിടെ, മെഡിക്കല്‍ കോളജ് മടക്കിമലയില്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാരില്‍ സമ്മര്‍ദം ശക്തമാക്കാനും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനും ആക്ഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. രക്ഷാധികാരി അഡ്വ.വി.പി. എല്‍ദോ ഉദ്ഘാടനം ചെയ്തു.എസ്ആര്‍പിസി ജില്ലാ പ്രസിഡന്റ് കെ.എന്‍. പ്രേമലത അധ്യക്ഷത വഹിച്ചു. കെ. വി. ഗോകുല്‍ദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.എം. സെയ്തലവി, അഡ്വ.എസ്.എ. നസീര്‍, ജോണി പാറ്റാനി, ഡോ.പി. ലക്ഷ്മണന്‍, കെ.എം. ഏലിയാസ്, ഇബ്രാഹിം കണിയാമ്പറ്റ, അഡ്വ.ഷിമായി മൂലങ്കാവ്, ബിജു പൂളക്കര, യാഷിന്‍ മേപ്പാടി, എ. ദേവകി എന്നിവര്‍ സംസാരിച്ചു.








