ശശിമല : ഉദയ ഗവ.യു.പി സ്കൂളിൽ മാലിന്യമുക്ത വിദ്യാലയം എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ട് സംഘടിപ്പിച്ച ‘വേസ്റ്റ് ടു ആർട്ട്’ ഏകദിന ശിൽപശാല ശ്രദ്ധേയമായി. പരിസ്ഥിതി സൗഹൃദമായ ഒരു കാമ്പസ് യാഥാർത്ഥ്യമാക്കുക എന്ന ദീർഘവീക്ഷണത്തോടെ നടത്തിയ ഈ പരിപാടിക്ക് ബിആർസി ട്രെയിനർ ശിഖ ഷിനോജ് നേതൃത്വം നൽകി. വെറുതെ കളയുന്ന കുപ്പികൾ, പഴയ പേപ്പറുകൾ തുടങ്ങിയ പാഴ് വസ്തുക്കൾ ഉപയോഗിച്ച് മനോഹരമായ ബോട്ടിൽ ആർട്ട്, പേപ്പർ ആർട്ട് എന്നിവ നിർമ്മിക്കുന്നതിൽ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനം നൽകി. മാലിന്യം വലിച്ചെറിയാതെ, അത് ക്രിയാത്മകമായി പുനരുപയോഗിക്കാനുള്ള കഴിവുകൾ വിദ്യാർത്ഥികളിൽ വളർത്താൻ ഈ ശില്പശാല ഉപകരിച്ചു. വിദ്യാർത്ഥികൾ തയ്യാറാക്കിയ വർണ്ണാഭമായ കലാസൃഷ്ടികൾ സ്കൂളിൽ പ്രദർശനത്തിനായി ഒരുക്കി.

രാജ്യത്തെ ഏറ്റവും കൂടുതല്‍ വിലക്കയറ്റമുള്ള സംസ്ഥാനമായി കേരളം മാറി: വിഡി സതീശന്‍
കമ്പളക്കാട്: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിലക്കയറ്റമുള്ള സംസ്ഥാനമായി കേരളം മാറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആശുപത്രികളില്‍ മരുന്നും ശസ്ത്രക്രിയ ഉപകരണങ്ങളും ഇല്ലാതെ ആരോഗ്യ കേരളം വെന്റിലേറ്ററിലായി. വൈദ്യുതി ബോര്‍ഡും സപ്ലൈകോയും മെഡിക്കല്‍ സര്‍വീസസ്







